“വിചാരണ ചെയ്യപ്പെടുന്ന മാധ്യമങ്ങൾ” മീഡിയ ഫോറം വെബിനാർ 25 ന്‌

By : Mujeeb Kalathil

ദമ്മാം: വിചാരണ ചെയ്യപ്പെടുന്ന മാധ്യമങ്ങൾ എന്ന തലക്കെട്ടിൽ ദമ്മാം മീഡിയ ഫോറം വെബിനാർ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 25 ശനിയാഴ്ച്ച വൈകിട്ട്‌ 07.00 മണിക്ക്‌ നിശ്ചയിച്ചിട്ടുള്ള വെബിനാർ പ്രമുഖ മാധ്യമ പ്രവർത്തകനും ദ ഹിന്ദു ബിസിനസ്‌ ലൈൻ ഡെപ്യൂട്ടി എഡിറ്ററും, ഇന്ത്യാ ടുഡേ ഗ്രൂപ് സ്പെഷ്യൽ കറസ്പോണ്ടന്റും,
ദ പയനിയർ മുൻ സബ് എഡിറ്ററുമായ ജിഗീഷ്‌ മോഹൻ ഉദ്ഘാടനം ചെയ്യും.

ഇന്ത്യൻ ജനാധിപത്യത്തിന്റെ നാലാം തൂണായി പരിഗണിക്കപ്പെടുന്ന മാധ്യമങ്ങൾ നിയമ നിർമ്മാണ സഭകൾ, ഭരണ നിർവ്വഹണ സംവിധാനങ്ങൾ, നീതിന്യായ സംവിധാനങ്ങൾ എന്നിവിടങ്ങളിൽ ആവശ്യമെങ്കിൽ തിരുത്തൽ ശക്തിയായി മാറുന്നതോടൊപ്പം വസ്തുതാപരമായി വാർത്തകൾ ജനങ്ങളിലേക്കെത്തിക്കുക എന്ന പ്രധാന ദൗത്യമാണ്‌ നിർവ്വഹിക്കേണ്ടത്‌. എന്നാൽ ഈ ആധുനിക കാലത്ത്‌ സാമൂഹിക മാധ്യമങ്ങളടക്കം മാധ്യമ മേഘല വിശാലമായതോടെ ആർക്കും
ഏത്‌ തരത്തിലും വാർത്തകൾ ചെയ്യാം എന്ന സ്തിതി വന്നിരിക്കുന്നു. പലപ്പോഴും അർത്ഥ സത്യങ്ങളും അസത്യങ്ങളും വാർത്തകളായി പ്രചരിപ്പിക്കപ്പെടുന്ന സ്തിതിയും ഇന്ന് കുറവല്ല. ഇത്‌ വ്യക്തികളേയും സമൂഹത്തേയും പലപ്പോഴും സാരമായി ബാധിക്കുകയും ചെയ്യുന്നു.

ഈ ഘട്ടത്തിലാണ്‌ “വിചാരണ ചെയ്യപ്പെടുന്ന മാധ്യമങ്ങൾ”
എന്ന തലക്കെട്ടിൽ ദമ്മാം മീഡിയ മീഡിയ ഫോറം വെബിനാർ സംഘടിപ്പിക്കുന്നത്‌. കാലിക പ്രസക്തമായ ഈ വെബിനാറിൽ പങ്കെടുക്കാൻ സാമൂഹിക സാംസ്കാരിക പ്രവർത്തകരേയും പൊതുജനങ്ങളേയും ക്ഷണിക്കുന്നതായി ദമ്മാം മീഡിയ ഫോറം പ്രസിഡന്റ്‌ സാജിദ്‌ ആറാട്ടുപുഴ, ജനറൽ സെക്രട്ടറി സിറാജുദീൻ വെഞ്ഞാറമൂട്‌ എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.