ബഹ്റൈൻ : കായംകുളം പ്രവാസി കൂട്ടായ്മ ബഹ്റൈൻ ചാരിറ്റി പ്രവർത്തനങ്ങളുടെ
ഭാഗമായി വൃക്ക രോഗം വന്ന കായംകുളം ദേവികുളങ്ങര പഞ്ചായത്ത് ഏഴാം വാർഡിലെ സഹോദരങ്ങളായ ഷൈനക്കും ഷൈജുവിനും വേണ്ടി ശേഖരിച്ച ഫണ്ട് 25110 രൂപ കൈമാറി,കായംകുളം പ്രവാസി കൂട്ടായ്മ ട്രഷർ തോമസ് ഫിലിപ്പും എക്സിക്യൂട്ടിവ് അംഗം അനസ് റഹീമും വനിത പ്രതിനിധികളായ സുനി ഫിലിപ്പും ബാഹിറ അനസും കൂടിആണ് തുക കൈമാറിയത്.
പിതാവ് സുകുമാരൻ ഫണ്ട് ഏറ്റുവാങ്ങി.