സലാല:ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി സലാല കൈരളി ഈ വർഷം നടത്തിയ രണ്ടാമത്തെ മെഡിക്കൽ ക്യാമ്പ് സലാലയിലെ സനായിൽ നടന്നു. അൽ റാസി ആശുപത്രിയുടെ സഹകരണത്തോടെ നടന്ന മെഡിക്കൽ ക്യാമ്പിൽ ഇന്ത്യക്കാരെ കൂടാതെ ഒമാനികളും ബംഗാളിളും പാകിസ്ഥാനികളും പങ്കെടുത്തു.രാവിലെ 8 മണിക്ക് തുടങ്ങിയ ക്യാമ്പ് ഉച്ചക്ക് 2 മണി വരെ നീണ്ടു. അൽ റാസി ആശുപത്രിയിലെ ഡോക്റ്റർ രാജേഷിന്റെ നേതൃത്വത്തിൽലുള്ള മെഡിക്കൽ ടീം ആയിരുന്നു ക്യാമ്പ് നിയന്ത്രിച്ചത്. മെഡിക്കൽ പരിശോധനയോടൊപ്പം സൗജന്യ മരുന്ന് വിതരണവും നടന്നു. തുടർന്നുള്ള ദിവസങ്ങളിൽ സലാലയുടെ എല്ലാ ഭാഗത്തും ഇതു പോലുള്ള മെഡിക്കൽ ക്യാമ്പുകൾ നടത്തുമെന്ന് ജനറൽ സെക്രട്ടറി വിനയകുമാർ അറിയിച്ചു. മെഡിക്കൽ ക്യാമ്പ് നോടൊപ്പം സൗജന്യ നേത്രപരിശോധനയും നടന്നു. ഒമാൻ ഐ സെന്റർ ആയിരുന്നു കണ്ണ് പരിശോധനക്ക് നേത്യത്വം നൽകിയത്രി. സനയ്യ മെഡിക്കൽ ക്യാമ്പിന് കൈരളി പ്രവർത്തകരായ ഷിബു, പ്രതാപൻ ,ശശി തുടങ്ങിയവർ നേത്യത്വം നൽകി.