മെഡിക്കൽ ഉപകരണങ്ങൾ കൈമാറി.

ബഹ്‌റൈൻ : വോയ്‌സ് ഓഫ് ആലപ്പിയുടെ ചാരിറ്റി വിങ്ങിന്റെ കീഴിൽ മെഡിക്കൽ ഉപകരണങ്ങൾ തയ്യാറായതായി ഭാരവാഹികൾ അറിയിച്ചു. വീൽ ചെയർ, വോക്കിങ് ഫ്രെയിം, വോക്കിങ് സ്റ്റിക്ക് തുടങ്ങിയവ ജനറൽ സെക്രട്ടറി ധനേഷ് മുരളി ചാരിറ്റി വിങ് കൺവീനർ ജോഷി നെടുവേലിക്ക് കൈമാറി. കെ കെ ബിജു, ഉല്ലാസ് പിള്ള എന്നിവർ സന്നിഹിതരായിരുന്നു. അംഗങ്ങളുടെ അടിയന്തിരവും താൽക്കാലികവുമായ ആവശ്യങ്ങൾക്ക് ഇവ സൗജന്യമായി ഉപയോഗപ്പെടുത്തുന്നതിന് 3535 6757 (ജോഷി) ബന്ധപ്പെടാം.