കുവൈത്ത് : കുവൈറ്റിൽ വിദേശികളുടെ വിസ നടപടികളുട ഭാഗമായുള്ള മെഡിക്കൽ പരിശോധനക്ക് പുതിയ രീതി നടപ്പാക്കാൻ പദ്ധതി . പുതിയ സംവിധാനം നടപ്പിലാക്കുന്നതോടെ മെഡിക്കൽ പരിശോധന കേന്ദ്രങ്ങളിൽ അനുഭവപ്പെടുന്ന തിരക്ക് കുറക്കുന്നതിന് കാരണമാകും കൂടാതെ തൊഴിൽ പെർമിറ്റ് നടപടിക്രമം വേഗത്തിൽ ലഭിക്കുന്നതിന് കാരണമാകുമെന്നും അധികൃതർ . ഇതിനായി ആണ് പുതിയ പദ്ധതി നടപ്പിലാക്കുവാൻ അധികൃതർ ലക്ഷ്യമിടുന്നത് . കുവൈറ്റിൽ ജോലിക്കായി എത്തുന്നവരുടെ സ്വദേശത്തുള്ള
അംഗീകൃത മെഡിക്കൽ സെന്ററുകളിൽ നടത്തുന്ന പരിശോധന കൂടുതൽ കർശനമാക്കികൊണ്ട് രാജ്യത്തു പരിശോധന ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് അധികൃതരുടെ പരിഗണനയിലുള്ളത്. നിലവിൽ കുവൈത്തിലേക്ക് തൊഴിൽ വിസയിൽ വരുന്നവർ സ്വന്തം നാട്ടിൽ അംഗീകൃത കേന്ദ്രങ്ങളിൽ നടത്തുന്ന പരിശോധനക്ക് പുറമെ കുവൈത്തിലെത്തിയാലും മെഡിക്കൽ പരിശോധന നടത്തിയാണ് വിസ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നത് .