മെഡിക്കൽ ഫെയർ 2.0, സംഘാടക സമിതി രൂപീകരിച്ചു

മനാമ :യൂത്ത് ഇന്ത്യ ബഹ്‌റൈൻ സുബി ഹോംസുമായി സഹകരിച്ചു ബഹ്‌റൈനിലെ ഏറ്റവും വലിയ മെഡിക്കൽ ഫെയർ 2.0 ന്റെ നടത്തിപ്പിനായി വിപുലമായ കമ്മറ്റി രൂപീകരിച്ചു.മെഡിക്കൽ ക്യാമ്പ്,മെഡിക്കൽ എക്സിബിഷൻ , വിവിധ വിഷയങ്ങളിൽ ഹെൽത്ത് ടോക്ക് , സ്പെഷ്യലിസ്റ് ഡോക്ടർസ് സാനിധ്യം , കൗൺസിലിങ് , എന്നിവ മെഡിക്കൽ ഫെയറിനെ വ്യത്യസ്തമാക്കുന്നു. ചെയർമാൻ അനീസ് വി കെ, സയീദ് റമദാൻ നദവി , ഡോ പി വി ചെറിയാൻ , ഡോ ബാബു രാമചന്ദ്രൻ ,മജീദ് തണൽ എന്നിവർ രക്ഷാധികാരികളായ സംഘാടനസമിതിക്ക് രൂപം നൽകി .മെഡിക്കൽ ഫയർ ജനറൽ കൺവീനർ ജുനൈദ് കായണ്ണ വിവിധ വകുപ്പ് കൺവീനർ മാരായ – സിറാജ് കിഴുപ്പിള്ളിക്കര -(ഫിനാൻസ് ) – അജ്മൽ ശറഫുദ്ധീൻ -(മെഡിക്കൽ ) – മുഹമ്മദ് മുഹിയുദ്ധീൻ (എക്സിബിഷൻ )- മുഹമ്മദ് ജൈസൽ-(രേങിസ്ട്രറേൻ) – യൂനെസ് സലീം (വെന്യു ) -എന്നിങ്ങനെ കമ്മറ്റികൾക്ക് രൂപം നൽകി -ജമാൽ ഇരിങ്ങൽ, ബദറുദ്ധീൻ പൂവ്വാർ, സജീബ്, സുബൈർ എം എം,മിൻഹാജ്,ബാസിം ,ഷുഹൈബ് ,യാസീൻ, അൻസാർ ,ഇർഫാൻ ,സവാദ് ,സാജിർ ,റഹീം ,അഹദ് ,നൂറു അജ്മൽ അസീസ് , സിറാജ് വി പി തുടങ്ങിയവർ കമ്മറ്റി അംഗങ്ങളായും തെരെഞ്ഞെടുക്കപ്പെട്ടു .സിഞ്ചിലെ യൂത്ത് ഇന്ത്യ ഓഫീസിൽ വെച് നടന്ന ചടങ്ങിൽ അനീസ് വി കെ അധ്യക്ഷതയും , സയ്ദ് റമദാൻ നദവി കമ്മറ്റി രൂപീകരണത്തിന് നേത്രത്വം നൽകി .