പ്രവാസികളുടെ മെഡിക്കൽ ഫീസ് രണ്ടിരട്ടി ആയി വർധിപ്പിച്ചു — ബഹ്‌റൈൻ

Conceptual medical and healthcare image with a close up of a stethoscope lying on a doctors desk with the hands of the doctor visible behind working on a computer

ബഹ്‌റൈൻ :പൊതുമേഖലാ ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും പ്രവാസികൾക്കുള്ള മെഡിക്കൽ ഫീസ് വർദ്ധിപ്പിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു, ആരോഗ്യവകുപ്പ് മന്ത്രി ഫേഖ ബിന്ത് സയിദ് അൽ സാലെഹ് പാസാക്കിയ പ്രമേയമനുസരിച്ചാണ് ഈനടപടി , ഇത് പ്രകാരം ജനറൽ മെഡിക്കൽ കൺസൾട്ടൻസിക്കും, ഡെൻറ്റൽ കൺസൾട്ടൻസിക്കും ബഹ്‌റിനിൽ കഴിയുന്ന വിദേശികൾക്കും പുതുക്കിയ ഫീസ് ബാധകമാകും ,നിലവിൽ മൂന്ന് ബഹ്‌റിൻ ദിനാർ ആണ് ഫീസ് ആയി നൽകിയിരുന്നത് എന്നാൽ പുതുക്കിയ നിരക്കനുസരിച്ചു ഏഴു ബഹ്‌റൈൻ ദിനാർ ഇനി മുതൽ നൽകണം , പുതിയ നിയമ പ്രകാരം മരുന്നുകൾ ആവശ്യമുള്ള പ്രവാസികൾ ഇനി മുതൽ സ്വകാര്യ ഫാർമസികളിൽ നിന്നും മരുന്നുകൾ വാങ്ങണം.പൊതുമേഖലാ ആശുപത്രികളിൽ ജോലി ചെയ്യുന്ന പ്രവാസികളെയും അവരുടെ ആശ്രിതരെയും ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.സർക്കാർ ജീവനക്കാർ, അവരുടെ കുടുംബാംഗങ്ങൾ, ജീവനക്കാരുടെ പ്രാഥമിക ഇൻഷൂറൻസ് പരിരക്ഷയിൽ ഉൾപ്പെടുന്ന വിദേശ തൊഴിലാളികൾ എന്നിവരെ നിരക്ക് വർദ്ധനവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ബഹു ഭൂരിപക്ഷം വരുന്ന പ്രവാസികൾക്ക് നിരക്ക് വർദ്ധനവ് കനത്ത തിരിച്ചടിയാകും.