മനാമ: പ്രവാസി വെൽഫെയറിന് കീഴിൽ പ്രവർത്തിക്കുന്ന മെഡ്കെയർ സംഘടിപ്പിച്ച മീറ്റ് യുവർ ഡോക്ടർ സൗജന്യ കൺസൾട്ടേഷൻ ക്യാമ്പ് പങ്കെടുത്തവർക്ക് ഏറെ പുതുമയുള്ള അനുഭവമായി മാറി.പലവിധ രോഗങ്ങളാൽ പ്രയാസപ്പെടുന്ന നിർദ്ധനരായ പ്രവാസികൾക്ക് ജീവൻ രക്ഷാ മരുന്നുകൾ സൗജന്യമായി നൽകിവരുന്ന മെഡ്കെയറിൻ്റെ സഹായത്തോടെ സംഘടിപ്പിച്ച മീറ്റ് യുവർ ഡോക്ടർ കൺസൾട്ടേഷനിൽ പങ്കെടുത്തവർക്ക് ബഹ്റൈനിലെ പ്രഗൽഭ ഡോക്ടർമാരുടെ കൺസൾട്ടേഷനും സൗജന്യമായി മരുന്നും നൽകി.സിഞ്ചിലുള്ള പ്രവാസി സെൻ്ററിൽ നൂറുക്കണക്കിന് പ്രവാസികൾ പങ്കെടുത്ത മീറ്റ് യുവർ ഡോക്ടർ ഫ്രീ കൺസൾട്ടേഷൻ ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പലവിധ രോഗങ്ങളാൽ പ്രയാസപ്പെടുന്ന ചെറിയ വരുമാനക്കാരായ പ്രവാസികൾക്ക് ജീവൻ രക്ഷാ മരുന്നുകൾ സൗജന്യമായി എത്തിച്ചു നൽകുന്ന മെഡ്കെയറിൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ ഡോക്ടർ ബാബു രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ബഹ്റൈനിലെ സേവന മേഖലകളിൽ വ്യത്യസ്തവും വ്യതിരിക്തവുമായ ഇടപെടലുകളാണ് പ്രവാസി വെൽഫെയറും മെഡ്കെയറും നടത്തിക്കൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.പ്രവാസി വെൽഫെയർ പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന റഷീദ് മാഹി, സുനിൽ ബാബു, ജവാദ് വക്കം, മണിക്കുട്ടൻ, ബഷീർ കെ. പി, അബ്ദുൽ ലത്തീഫ് കൊളീക്കൽ, അൻവർ നിലമ്പൂർ, രാധാകൃഷ്ണൻ, ബിനു കുന്നന്താനം, അസീൽ അബ്ദുൽ റഹ്മാൻ, ലത്തീഫ് ആയഞ്ചേരി, സൽമാനുൽ ഫാരിസ്, അബ്ദുൽ സലാം നിലമ്പൂർ, റംഷാദ്, അനീസ് വി. കെ, ഷബീർ മാഹി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.ബഹ്റൈനിലെ പ്രഗൽഭ ഡോക്ടർമാരായ ഡോ. അനൂപ് അബ്ദുല്ല, ഡോ. ഫമിൽ എരഞ്ഞിക്കൽ, ഡോ. ഫൈസൽ, ഡോ. ഗായത്രി അയ്യപ്പദാസ് എന്നിവർ രോഗ പരിശോധന നടത്തി. ആഷിക് എരുമേലി നിയന്ത്രിച്ച യോഗത്തിൽ മെഡ്കെയർ കൺവീനർ മജീദ് തണൽ സ്വാഗതവും പ്രവാസി വെൽഫെയർ മനാമ സോണൽ പ്രസിഡൻറ് അബ്ദുല്ല കുറ്റ്യാടി നന്ദിയും പറഞ്ഞു. മെഡ്കെയർ എക്സിക്യൂട്ടീവുകളായ കൽഫാൻ, അനസ് കാഞ്ഞിരപ്പള്ളി, ഷാനവാസ്, ഗഫാർ, ഷാനിബ്, ബാലാജി, ഹാഷിം എ വി, ടാൽവിൻ ജോസ്, മഹമൂദ്, റാഷിദ് കോട്ടക്കൽ, അനിൽ കുമാർ, ബഷീർ പി. എ, നൗഷാദ്, ജലീൽ മാമീർ, റാസിഖ്, സഫീർ, അസ്‌ലം വേളം, ഇർഷാദ് കോട്ടയം എന്നിവർ നേതൃത്വം നല്കി.
പ്രവാസികൾക്ക് നവ്യാനുഭവമായി മെഡ്കെയർ സംഘടിപ്പിച്ച മീറ്റ് യുവർ ഡോക്ടർ കൺസൾട്ടേഷൻ
gpdesk.bh@gmail.com