മെഗാ മെഡിക്കൽ ക്യാമ്പ് സഹമിൽ സമാപിച്ചു

ഒമാൻ : സഹം സോഹാർ ബദറുൽ സമ ഹോസ്പിറ്റലും കൈരളി സഹവുമായി ചേർന്ന് സഹമിലെ യാറൽ അറബ് ഒമാനി സ്കൂളിൽ നടന്ന മെഗാ മെഡിക്കൽ ക്യാമ്പ് ജന പങ്കാളിത്തം കൊണ്ടും വിദക്തഡോക്ടർമാരുടെ സാന്നിധ്യം കൊണ്ടുംശ്രദ്ധേയമായി.ഒമ്പതു മണിക്ക് ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്ക് മൂന്നുമണിവരെ നീണ്ടുനിന്നു ക്യാമ്പിൽ ജനറൽ മെഡിസിൻ ജനറൽ സർജറി ഇ എൻ ടി. സ്കിൻ. കാർഡിയോ. ഗെയ്നക്കോളജിസ്റ്ഐ സ്‌പെഷ്യലിസ്റ്റ്. ക്യാൻസർ. എന്റോ ക്രൈനോളജി.ഡയബറ്റോളജി. ഓർത്തോ എന്നിങ്ങനെ പതിനൊന്നോളം ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമായിരുന്നു. ഇ സി ജി. ബ്രീത്ത്ചെക്ക് ബ്ലഡ് ഷുഗർ ബ്ലഡ്‌ പ്രഷർ മിനറൽ എന്നിങ്ങനെ നിരവധി സൗജന്യ പരിശോധനയും ഉണ്ടായി.കൂടുതൽ ചികിത്സ ആവശ്യമായവർക്ക് തുടർ പരിശോധനയ്ക്കും ചിക്കത്സയ്ക്കുംബദറുൽ സമ ഹോസ്പിറ്റലിൽ നടത്താൻ ഡിസ്‌കൗണ്ട് കൂപ്പണും വിതരണം നടത്തിക്യാമ്പിൽ മുന്നൂറ്റി അമ്പതോളാം പേർ പങ്കെടുത്തു.
ക്യാൻസർ സ്‌പെഷ്യലിസ്റ്റ് ഡോക്ടർ ബോസ്സ്
എന്റോ ക്രൈനോളജി ഡോക്ടർ അലക്സാ ണ്ടർ ഗൈനകോളജിസ്റ് ഡോക്ടർ ആയിഷ എന്നിവർ ക്‌ളാസ്സെടുത്തു.കുട്ടികൾക്കായുള്ള കളറിങ് പെൻസിൽ ഡ്രോയിങ് എന്നി മത്സരങ്ങളും ഉണ്ടായി.സഹമിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകളെ ക്യാമ്പിൽ എത്തിക്കാൻ ബസ് സർവീസും ഏർപ്പെടിത്തിയിരുന്നു.മെഗാ ക്യാമ്പിന്റെ ഉദ്ഘാടനം കൈരളി ബാത്തിന ഏരിയ സെക്രട്ടറി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു അശോകൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കബീർ പൊന്നാനി അധ്യക്ഷനായിരുന്നു. മഹമൂദ് അലി നജ്മി (സ്കൂൾ പ്രിസിപ്പൾ ) അബ്ദുൽ റദാ ഷെയ്ഖ്( പബ്ലിക് റിലേഷൻ ഓഫീസർ ബദറുൽ സമ )മനോജ്‌ കുമാർ (മാനേജർ ബദറുൽ സമ ഹോസ്പിറ്റൽ ) റോയി മാസ്റ്റർ (സോഹാർ യൂണിവേഴ്സിറ്റി ) ഡോക്ടർ വൈദ്യനാഥ്‌ വൈദ്യ ( റീജൺ എപ്പിഡിമിയോളജിസ്റ്റ് NBG) ഹനീഫ് ( ജനറൽ മാനേജർ നെസ്റ്റോ സഹം ) എന്നിവർ ആശംസകൾ നേർന്നു.
ബാലചന്ദ്രൻ നന്ദി പറഞ്ഞു.നെസ്റ്റോ സഹം. കോഴിക്കോടൻ മക്കാനി
അറ്റ്ലസ് അൽ ജസീറ ഓട്ടോ സെന്റർ റമീസ് ഇലക്ടോണിക്ക് എന്നിവർ പ്രയോജകർ ആയിരുന്നു.