UAE യിലുള്ള കൊടുങ്ങല്ലൂർ മേത്തല സ്വദേശികളുടെ കൂട്ടായ്മയായ ” മേള” രക്തധാന ക്യാമ്പ് സംഘടിപ്പിച്ചു. UAE യിലുള്ള കൊടുങ്ങല്ലൂർ മേത്തല സ്വദേശികളുടെ കൂട്ടായ്മയായ ” മേള” ദുബായ് ഹെൽത്ത് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ 3 ജൂലായ് 2022, ഞായറാഴ്ച ദുബൈ ലത്തിഫ ഹോസ്പിറ്റലിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. UAE യുടെ വിവിധ ഭാഗങ്ങളിൽനിന്നും മേത്തലക്കാരായ ഒട്ടനവധി പ്രവാസികൾ ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കെടുത്തു…