ബഹ്‌റൈൻ : ഇന്ത്യക്കു പുറത്തു ഇത് ആദ്യമായി കേരളീയ മേള വൈവിധ്യങ്ങളെ അടുത്തറിയുവാനും ആസ്വദിക്കുവാനും വിപുലമായ രീതിയിൽ മേള കലക്കായി പ്രത്യേക പരിപാടിയുമായി ബഹ്‌റൈൻ കേരളീയ സമാജം , കലാസാംസ്കാരിക രംഗത്ത് ജി സി സി യിലെ തന്നെ മലയാളികളുടെ അഭിമാനമായ ബഹ്‌റൈൻ കേരളീയ സമാജവും , വാദ്യകലാകാരന്മാരുടെ കൂട്ടായ്മയായ സോപാനം വാദ്യ കല സംഘവും സംയുക്തമായി കല ആസ്വാദകർക്കായി ” മേളോത്സവം 2016 ” എന്ന പ്രത്യേക പരുപാടി സംഘടിപ്പിക്കുന്നു
ഒക്ടോബർ 20 , 21 എന്നി ദിവസങ്ങളിൽ നടക്കുന്ന പരുപാടിയിൽ പ്രവാസലോകത്തു കേരളീയ മേള കലകളെ പരിചയപ്പെടുത്തുകയും അത് പ്രചരിപ്പിക്കുന്നതിനും വഴി ഒരുക്കും ,
സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് നടക്കുന്ന മേളോത്സവത്തിനു ലോക പ്രശസ്ത കലാകാരനും തൃശൂർ പൂരത്തിലെ ഇലഞ്ഞിത്തറമേളം അടക്കം ഉള്ള നിരവധി മേളങ്ങൾക്കു ചുക്കാൻ പിടിക്കുന്ന പത്മശ്രീ പെരുവനം കുട്ടൻ മാരാർ നേതൃത്വം നൽകും , സോപാനം വാദ്യകലാസംഘത്തിലെ കലാകാരൻമാർ ഉൾപ്പെടെ നൂറ്റി മുപ്പതോളം കലാകാരൻ മാർ അദ്ദേഹത്തോടൊപ്പം അണിനിരക്കും , കേരളത്തിൽ നിന്ന് മുപ്പതോളം കലാകാരന്മാരും ഇതിൽ പങ്കെടുക്കും ,
സോപാന സംഗീതം . കേളി കൈ , പഞ്ചവാദ്യം , ഇരട്ട തായമ്പക ,പാണ്ടി മേളം , കൊമ്പൂറ്റ് , കുഴൽ പറ്റു , തുടങ്ങി
പരിപാടികളും അതോടൊപ്പം നടക്കും , ഇന്ത്യക്കു പുറത്തു ആദ്യമായി നൂറു പേർ കലാകാരൻമാർ ആനി നിരക്കുന്ന ശത പഞ്ചാരി മേളവും ഇതിനോടനുബന്ധിച്ചു നടത്തുമെന്നും അധികൃതർ അറിയിച്ചു
തൗര്യത്രികംവാദ്യ കലാ പുരസ്‌കാരം ഗുരു സദനം വാസുദേവനു
ബഹ്‌റൈൻ സോപാനം പ്രഥമ “ തൗര്യത്രികം ” വാദ്യ കലാ പുരസ്‌കാരം ഗുരു സദനം വാസുദേവനു , ഫലകവും പ്രശസ്തി പത്രവും അൻപതിനായിരത്തി ഒന്ന് രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം , പരിപാടിയുടെ ആദ്യ ദിവസം പത്മശ്രീ പെരുവനം കുട്ടൻ മാരാർ ഗുരു സദനം വാസുദേവനു നൽകും
പരിപാടികളുടെ സമയ ക്രമം