ബഹ്റൈൻ : മെലൂഹൻ സംസ്കാരത്തിന്റെ ആവിഷ്കാരമായ മെലൂഹ എന്ന നൃത്തശില്പം അവതരിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു . ബഹ്റനിൻ കൾച്ചറൽ ഹാളിൽ ജനുവരി മൂന്നിന് കൂടി അരങ്ങിലെത്തുന്ന നൃത്തശില്പം സമാധാന സന്ദേശമാണ് നൽകുന്നതെന്ന് സംഘാടകർ അറിയിച്ചു .മുപ്പത്തി രണ്ടോളം ആളുകളാണ് പ്രുപാടി അവതരിപ്പിക്കുന്നത് . ആശയം, രചന, നൃത്താവിഷ്കാരം, സംവിധാനം വിദ്യാശ്രീകുമാറും സംഗീത സംവിധാനം പാലക്കാട് ശ്രീറാം നിർവഹിക്കുന്നു ,ഗാനരചന ഡോ. ആർ. എൽ. സംബത്ത് കുമാറും, ക്രിയേറ്റീവ് ഡയറക്റ്ററായി അച്ചു അരുൺ രാജും നർത്തകിയുമായ നൃത്ത സംവിധായികയുമായ നീതു ജനാർദ്ദനനും പരിപാടിയുടെ പിന്നിൽ പ്രവർത്തിക്കുന്നു . നടന എന്ന പേരിൽ അറിയപ്പെടുന്ന കലാകാരന്മാരുടെയും കലാകാരികളുടെയും കൂട്ടായ്മയാണ് സൂര്യ ബഹ്റൈൻ ചാപ്റ്ററിനു വേണ്ടി മെലൂഹ എന്ന നൃത്തശില്പം വേദിയിൽ എത്തിക്കുന്നത്
വിവരണം
മെലൂഹ എന്നത് വെറും ഒരു പൈതൃകമോ ആചാരാനുഷ്‌ടാനങ്ങൾ കുത്തി നിറച്ച ഒരു ഭൂ പ്രതലമോ അല്ല. മറിച്ചു ഏതൊരു മനുഷ്യ മനസ്സും ആഗ്രഹിക്കുന്ന ശാന്തിയുടെയും സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഈറ്റില്ലമാണ്. അവിടെ നാഗമാണിയ്ക്കം കാക്കുന്ന നാഗത്തെപോലെ മനുഷ്യമനസ്സിന്റെ ശുദ്ധീകരണത്തിന്റെ നിലകൾ അറിയുന്ന ഒരു ദേവി ദേവയാനി പൈതൃക സംരക്ഷകയായി നിലകൊള്ളുന്നു. ദക്ഷനും, പ്രസൂതിയും നന്തിയും സതിയും നിറഞ്ഞു നിൽക്കുന്ന ഈ സാമ്രാജ്യ ശക്തിയിലേക്കു കരുത്തനും ധീരനും വീരനുമായ യാതനയും വേദനയും എന്തെന്നറിഞ്ഞവനുമായ “ശിവൻ” എന്ന ശക്തി സ്രോതസ്സ് കടന്നു വരുകയാണ് അവൻ കൊട്ടാരത്തിൽ നിന്നും വരുന്നവനല്ല മറിച്ചു പുല്ലിനെയും പുൽക്കൊടിയെയും അറിയുന്നവനും കുറഞ്ഞ പക്ഷം ജീവിത സാഹചര്യങ്ങളിൽ പടപൊരുതി ജീവിച്ചവനുമാണ്. അവന്റെ കൂടെ ഉറ്റതോഴൻ ഭദ്രനും ഇവരെ കൂട്ടികൊണ്ട് വരുന്നത് നന്തിയുമാണ്. ശിവനെന്ന ശക്തിയെ ഉൾക്കൊള്ളാൻ പ്രാപ്തമായ മറ്റൊരു ശക്തി വൈഭവത്തെ ശിവൻ അവിടെ കണ്ടുമുട്ടുന്നു “സതി” പുരുഷനും പ്രകൃതിയും ചേർന്നാൽ എന്നപോലെ ദ്വൈന്ത സിദ്ധാന്തം പോലെ അത്യപൂർവമായ ഒരു ശക്തി വിശേഷമായി അവർ നിലനിൽക്കെ അസൂയാവഹമായ ഒരു തരം കറുത്ത ശക്തികൾ (നാഗന്മാർ )സതിയെ ചതി പ്രയോഗത്തിലൂടെ കൊല്ലുകയും സമനില മറന്ന ശിവൻ ഉഗ്രരൂപത്തിൽ സർവ്വം സംഹരിക്കണേ ശാന്തി മന്ത്രവുമായി ദേവി എത്തുകയും “ശിവൻ” രാജ്യം ഉപേക്ഷിച്ചു പോകുകയും ചെയ്യുന്നതിലൂടെ കഥയ്ക്ക് വിരാമമിടുന്നു.