മെലൂഹ നൃത്തശില്പം ബഹ്‌റൈനിൽ അവതരിപ്പിക്കാനൊരുങ്ങി ഒരു കൂട്ടം കലാകാരൻമാർ

ബഹ്‌റൈൻ : മഹാസംസ്കാരങ്ങൾ നിലനിന്നിരുന്ന ഈ ഹർഷ ഭൂവിൽ നിലകൊണ്ടിരുന്ന ഒരു മഹാ പൈതൃകമാണ് മെലൂഹൻ സംസ്‍കാരം. ആ സംസ്ക്കാരത്തിന്റെ തനിമയിലേയ്ക്ക് കൂട്ടികൊണ്ടുപോകുകയാണ് ബഹ്‌റൈനിലെ ഒരു കൂട്ടം കലാകാരന്മാർ.നടന എന്ന പേരിൽ അറിയപ്പെടുന്ന കലാകാരന്മാരുടെയും കലാകാരികളുടെയും ഒരു കൂട്ടായ്‌മയാണ്‌ സൂര്യ ബഹ്‌റൈൻ ചാപ്റ്ററിനു വേണ്ടി മെലൂഹ എന്ന നൃത്തശില്പം വേദിയിൽ എത്തിക്കുന്നത്. 2020 ജനുവരിയോട് കൂടി അരങ്ങിലെത്തുന്ന ഈ നൃത്ത ശിൽപ്പത്തിന്റെ ആശയം, രചന, നൃത്താവിഷ്കാരം, സംവിധാനം എന്നിവ നിർവഹിക്കുന്നത് ശ്രീമതി വിദ്യാശ്രീകുമാറാണ്. പാലക്കാട് ശ്രീറാം സംഗീത സംവിധാനം നിർവഹിക്കുന്ന ഈ നൃത്തനാടകത്തിന്റെ ഗാനരചന ഡോ. ആർ. എൽ. സംബത്ത്‌ കുമാറും, ക്രിയേറ്റീവ് ഡയറക്റ്ററായി അച്ചു അരുൺ രാജും പ്രവർത്തിക്കുന്നു. ബഹ്‌റൈനിലെ പ്രശസ്ത നർത്തകിയും നൃത്താധ്യാപികയുമായ സ്മിത വിനോദും, അഭിനേത്രിയും ബഹ്‌റൈനിലെ പ്രശസ്ത നർത്തകിയുമായ നൃത്ത സംവിധായികയുമായ നീതു ജനാർദ്ദനനും റിയാലിറ്റി ഷോകളിൽ തരംഗമായി മാറിയ പ്രശസ്ത നർത്തകി കുമാരി മാളവിക സുരേഷുമാണ്.

ബഹ്‌റൈനിലെ സ്റ്റീൽ മാർക്ക് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന മെലൂഹ എന്ന നൃത്ത ശിൽപ്പത്തിന്റെ പൂജ ഭദ്ര ദീപം കൊളുത്തി ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള നിർവഹിച്ചു.