മനാമ : ബഹ്റൈനിൽ മെട്രോ പദ്ധതിയുടെ ആദ്യഘട്ടത്തിന് അനുമതി നൽകി . ഗതാഗത വാർത്താവിനിമയ വകുപ്പ് മന്ത്രി കമാൽ ബിൻ അഹ്മദ് മുഹമ്മദാണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഗതാഗത ശ്യംഖല 1 മുതൽ 2 ബില്യൺ ഡോളർ വരെ മുതൽ മുടക്കിലാണ് നിർമിക്കുക .മാർച്ച് മാസം നടത്തിയ മാർക്കറ്റ് കൺസൾട്ടേഷൻ പരിപാടിയിൽ പദ്ധതിക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു ഇതിനെത്തുടർന്ന് ടെൻഡർ നടപടിയിലേക്ക് എത്തിച്ചേരുകയായിരുന്നു . പദ്ധതിയുടെ അകെ ദൂരം 109 കിലോമീറ്റർ ആണ് . ഇതിന്റെ ആദ്യ ഘട്ടത്തിനാണ് അധികൃതർ അനുമതി നൽകിയിരിക്കുന്നത് . രണ്ടു ലൈനുകളിൽ 28 ദശാംശം 6 കിലോമീറ്റർ നീളമുള്ള ആദ്യഘട്ടത്തിൽ 20 സ്റ്റേഷനുകളും രണ്ട് ഇൻറർചേഞ്ചുകളുമുണ്ടാകും.അത്യാധുനിക ഡ്രൈവർ രഹിത ഇലക്ട്രിക് മെട്രോ ട്രെയിൻ അന്തരീക്ഷ മലിനീകരണം കുറക്കുന്ന രീതിയിൽ ലോകോത്തര സംവിധാനങ്ങളോടെയാണ് നടപ്പിൽ വരുക.പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന് ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത് . രണ്ടു ഘട്ടമായി നടക്കുന്ന ആഗോള ടെൻഡറിൽ കൂടെയായിരിക്കും നിർമാണ കമ്പനിയിൽ നിശ്ചയിക്കുന്നത്. ഇതിനുള്ള നടപടികൾ അടുത്തമാസം ആരംഭിക്കും . പൊതു-സ്വകാര്യ പങ്കാളിത്ത രീതിയിലുള്ള മെട്രോ പദ്ധതിയിലെ സ്വകാര്യ പങ്കാളിയെ ഡിസൈൻ ഫിനാൻസ് ഓപ്പറേറ്റ് മെയിന്റനൻസ് ട്രാൻസ്ഫർ അടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുന്ന 35 വർഷമാണ് കരാർ കാലാവധി നൽകുന്നത് . മുൻകൂട്ടി നിശ്ചയിക്കുന്ന തുക സർക്കാർ ഗ്രാന്റായി കരാർ കമ്പനിക്ക് നൽകും നിലവിൽ മെട്രോ ഇടനാഴിയും അനുബന്ധ ഡിപ്പോകൾക്കും ആവശ്യമായ സ്ഥലം സർക്കാർ ഏറ്റെടുത്തു കഴിഞ്ഞു . ബഹ്റൈനിൽ അതിവേഗ മെട്രോ റെയിൽ പദ്ധതി നടപ്പിൽ വരുന്നതോടെ രണ്ടായിരത്തോളം തൊഴിലവസരങ്ങൾ സ്യഷ്ടിക്കപ്പെടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.