ബഹ്റൈൻ : ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 147 ജന്മ ദിനം മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ദർശൻ മാനവ മൈത്രി സംഗമം എന്ന പേരിൽ ഒക്ടോബർ രണ്ടിന് വൈകിട്ട് ഏഴുമണിക്ക് ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടത്തപെടുമെന്നു അധികൃതർ അറിയിച്ചു, സംഗമത്തിൽ മുൻ കെ പി സി സി പ്രസിഡന്റ് കെ മുരളീധരൻ പരിപാടിയുടെ ഉത്ഘാടനം നിർവഹിക്കും, കെ പി സി സി ജനറൽ സെക്രട്ടറി പ്രവീൺ കുമാർ ചടങ്ങിൽ പങ്കെടുക്കും, സെപ്തംബർ മുപ്പതിന് വിദ്യാർത്ഥികൾക്കായി ഗാന്ധി ദർശനങ്ങൾ ഊന്നിയുള്ള ചിത്ര രജന, പ്രസംഗം, ഉപന്യാസം, എന്നിവ ഇതിനോട് അനുബന്തിച്ചു നടത്തുമെന്ന് അധികൃതർ അറിയിച്ചു,പ്രസിഡന്റ് ബാബു കുഞ്ഞി രാമൻ , ജനറൽ സെക്രട്ടറി തോമസ് സൈമൺ , പ്രോഗ്രാം കമ്മിറ്റി ചെയര്മാന് എബ്രഹാം ജോൺ , ജനറൽ കൺവീനർ ജേക്കബ് തേക്കുതോട് , വൈസ് ചെയര്മാന് മാരായ ലതീഷ് ഭരതൻ , ജൈഫർ മൈതാനി , വൈസ് പ്രസിഡന്റ് പോൾ സെബാസ്ററ്യൻ , എബി തോമസ് , അനിൽ തിരുവല്ല എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു