ഇരുട്ട് മായും പുതിയ പുലരി വരും.,ബലിപെരുന്നാളിന് വെർച്ച്വൽ മ്യൂസിക്ക് നൈറ്റ്

ഒമാൻ : മനുഷ്യ ജീവിതം ഏറെ പ്രയാസഭരിതമായി മുന്നോട്ട് പോകുന്ന ഈ കോവിഡ് കാലത്ത് ആകുലതകൾക്കപ്പുറം കലാകാരൻമാർക്ക് ഒന്നിക്കാനുള്ള കലയുടെ ഇടങ്ങൾ ഒരുക്കുകയാണ് മൈക്ക് മീഡിയ കോവിഡ് കുടഞ്ഞിട്ട കടുത്ത പ്രതിരോധത്തെ അതിജീവിക്കാനായ് ഹൃദയങ്ങളകലാതെ, പുറത്തിറങ്ങാതെ സാമൂഹ്യ അകലം പാലിച്ച് ലോകത്തിൻ്റെ വിവിധ ഇടങ്ങളിലിരുന്ന് 20 മികച്ച ഗായകർ മൈക്ക് മീഡിയ വെർച്ച്വൽ മ്യൂസിക്ക് നൈറ്റിൽ പാടുന്നു.ബലിപെരുന്നാളിന് രാത്രി 7:30 (ഒമാൻ) ഇന്ത്യ 9 മണി മുതൽ മൈക്ക് മീഡിയ Fbപേജിൽ പരിപാടി ലൈവായി കാണാം.സംവിധാനം ജാബിർ പൂവം പറമ്പിൽ ,പ്രോഗ്രാം കോ ഡിനേറ്റർ ഇസ്മയിൽ പെരിന്തൽമണ്ണ, ഓൺ ലൈൻ എഡിറ്റിംങ്ങ് അമൽ, സംഗീതം ജീവൻ, ക്യാമറ, അനിൽ,സാങ്കേതിക സഹായം ഉബൈൽ, മായ പി.എസ് ,ഫാബി, ലതീഷ്, ഷാൻ .