ഒമാൻ:ദ്വിദിന ഒമാൻ സന്ദർശനത്തിനായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മസ്കത്ത് എംബസിയിൽ എത്തിയപ്പോഴാണ് ഒമാനിലെ ആദ്യത്തെ മഹാത്മാ ഗാന്ധി പ്രതിമ മന്ത്രി അനാച്ഛാദനം ചെയ്തത് .. മഹാത്മാ ഗാന്ധിയുടെ ധീരതയുടെയും സത്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം എന്നും പ്രസക്തമാണെന്ന് വി. മുരളീധരന് പറഞ്ഞു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ചറല്‍ റിലേഷന്‍സ് കമീഷന്‍ചെയ്ത മഹാത്മാ ഗാന്ധിയുടെ വെങ്കല പ്രതിമ ഒമാനിലെ ആദ്യത്തേതാണ്. ‘ഇന്ത്യ-ഒമാൻ: ഒരു രാഷ്ട്രീയ യാത്ര’ എന്ന വിഷയത്തിൽ ഇന്ത്യൻ ആർട്ടിസ്റ്റ് സേതുനാഥ് പ്രഭാകരന്റെ ചിത്രപ്രദർശനവും എംബസിയുടെ പുതിയ ലൈബ്രറിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.