ഇന്ത്യൻ സമൂഹമായി മന്ത്രി വി മുരളീധരൻ കൂടിക്കാഴ്ച നടത്തി

gpdesk.bh@gmail.com

ബഹ്‌റൈൻ : വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ബഹ്‌റൈൻ സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസി നടത്തിയ സ്വീകരണ പരുപാടിയിൽ  ഇന്ത്യൻ കമ്മ്യൂണിറ്റിയും ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയും ചേർന്ന് സ്വീകരണം നൽകി . മനാമയിലെ ദി ഡിപ്ലോമാറ്റ് റാഡിസൺ ബ്ലൂ ഹോട്ടലിലെ ഗ്രാൻഡ് അംബാസഡർ ബോൾറൂമിൽ നടന്ന ചടങ്ങിൽ ബഹ്‌റൈനിലെ വിദേശകാര്യ മന്ത്രാലയം, രാഷ്ട്രീയകാര്യ മന്ത്രാലയം ഡെപ്യൂട്ടി ചുമതലയുള്ള ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫ, ഇന്ത്യൻ അംബാസിഡർ പിയുഷ് ശ്രീവാസ്തവ . പ്രതിനിധി കൗൺസിലിന്റെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ, എംപി അബ്ദുൽ നബി സൽമാൻ. എന്നിവർ സംബന്ധിച്ചു . ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകരും സംരംഭകരും മാധ്യമ പ്രതിനിധികളും പരുപാടിയിൽ പങ്കെടുത്തു . ബഹ്‌റൈൻ രാജ്യത്തിൻറെ പുരോഗതിക്കു ഇന്ത്യൻ സമൂഹം മികച്ച പിന്തുണ ആണ് നൽകിയതെന്നും കൂടുതൽ സഹകരണം ലക്ഷ്യമാക്കി ഭാവിയിൽ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ തമ്മിൽ കൂടുതൽ കൂടിക്കാഴ്ചകൾ നടക്കുമെന്നും ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫ ചടങ്ങിൽ പറഞ്ഞു .സുഡാനിൽ ഇന്ത്യൻ ഗവർമെന്റ് നടത്തിയ ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ആണ് ബഹ്‌റിനിൽ എത്തിയതെന്നും ബഹ്‌റിനിൽ കഴിയുന്ന ഏറ്റവും വലിയ വിദേശ സമൂഹമായ ഇന്ത്യക്കാർക്ക് ബഹ്‌റൈൻ ഗവർമെന്റ് നൽകുന്ന എല്ലാ സഹായങ്ങൾക്കും നന്ദി പറയുന്നതായും ഭാവിയിൽ കൂടുതൽ മേഖലയിൽ സഹകരണം വ്യപിപ്പിക്കാൻ ഇരു രാജ്യങ്ങൾക്കും താല്പര്യം ഉണ്ടെന്നും അതിനായി ഭാവിയിൽ ഇരു രാജ്യങ്ങളിലേക്കും കൂടുതൽ സന്ദര്ശനങ്ങൾ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു .