കൃഷി മന്ത്രി വി. ആർ. സുനിൽകുമാർമായി ഓണ്‍ലൈന്‍ മുഖാമുഖവും ചര്‍ച്ചയും സംഘടിപ്പിക്കുന്നു

3277313262_3ac77079db_bബഹ്‌റൈൻ : കേരളീയ സമാജം സാഹിത്യവിഭാഗം പ്രസംഗവേദി യുടെ നേതൃ ത്വത്തിൽ പ്രവാസി പുനരധിവാസം കൃഷിയിലൂടെ എന്ന വിഷയത്തെ മുൻനിർത്തിയും തൃശൂർ മണ്ഡലത്തിലെ വികസന പദ്ധതിയെ പറ്റി തൃശൂർ നിവാസികൾക്കും മന്ത്രിയുമായി ഓൺലൈൻ അഭിമുഖം സംഘടിപ്പിച്ചിരിക്കുന്നു. സമാജം മെമ്പർ അല്ലാത്തവർക്കും മറ്റു അസോസിയേഷൻ മെമ്പേഴ്സിനും പങ്കെടുക്കാം. ഓഗസ്റ്റ് 19 വെള്ളിയാഴ്ച വൈകിട്ടു 4 മണിക്കാണ് പ്രോഗ്രാം. സമാജം ഡയമണ്ട് ജൂബിലീ ഹാളില് നടത്തുന്ന പരിപാടിയില് ഒന്നര മണിക്കൂര് മന്ത്രിയുമായി ചോദ്യോത്തരങ്ങളിലൂടെ സംവദിക്കാനുള്ള അവസരം ലഭിക്കുന്നു .ചോദ്യങ്ങള്‍ മുൻകൂട്ടി സമാജത്തില്‍ ഏൽപ്പിക്കാവുന്നതാണ്‌ അല്ലെങ്കിൽ താഴെപ്പറയുന്ന ഇമെയിൽ അയക്കാവുന്നതുമാണ്. തെരഞ്ഞടുക്കുന്ന ചോദ്യങ്ങൾ ചോദ്യകർത്താവിനു മന്ത്രിയുമായി ചോദിയ്ക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. കൂടുതല് വിവരങ്ങൾക്ക് സുധി പുത്തന് വേലിക്കര ( 39168899 ) അഡ്വക്കേറ്റ് ജോയ് വെട്ടിയാടാൻ (പ്രസംഗവേദി കണ് വീനർ – 39175836 ) എന്നി നമ്പറുകളിൽ വിളിക്കാവുന്നതാണ് .ഇമെയിൽ bkspvedi@gmail.കോം