തൊഴിൽമേഖലയിലെ വിവേചനം: പരിഹാരവുമായി തൊഴിൽ മന്ത്രാലയം

DESK@BAHRAIN

മനാമ:തൊഴിമേഖലകളിലെ വിവേചനങ്ങളെക്കുറിച്ച് പരിശോധിക്കുന്നതി-നായി പ്രത്യേക സംഘത്തെ നിയമിച്ചതായി തൊഴിൽ മന്ത്രാലയംവ്യക്തമാക്കി.ഇത്തരം  പ്രശ്നങ്ങൾ പരിശോധിക്കുന്നതിനും ബോധവത്കരണം നടത്തുന്നതിനും 2019 ഒരു സംഘത്തെ രൂപീകരിച്ചിരുന്നു.തൊഴിലാളികളുടെ അവകാശങ്ങൾ ഒരു പോലെ സംരക്ഷിക്കുക എന്നതാണ് ബഹ്‌റൈൻ നിയമമെന്നും,മാന്യമായ വേതനം നൽകുന്നത് തൊഴിലാളികളുടെ കർമശേഷി വർധിപ്പിക്കുമെന്നുംമന്ത്രി പറഞ്ഞു.നിയമലംഘനം നടന്നാൽ വേഗത്തിൽ നടപടി സ്വീകരിക്കുന്നത്തിനുള്ള സംവിധാനമാണ് നടപ്പാക്കിയിരിക്കുന്നതെന്നും,സ്വകാര്യമേഖല കമ്പനികൾ നിയമം പാലിക്കാൻ തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.തൊഴിൽ മേഖലകളിലെ ഇത്തരത്തിലുള്ള പരാതികൾ സായിദ് ടൗണിലെ മന്ത്രാലയ ആസ്ഥാനത്ത് നേരിട്ടെത്തിയോ അല്ലെങ്കിൽ 17873919 എന്നനമ്പറിലോ antidiscrimination@mlsd.gov.bh എന്ന ഇ-മെയിൽ വഴിയോ നൽകാം