ബഹ്‌റൈൻ : ചെറിയ വാഹന അപകടങ്ങൾക്ക് ഇൻഷുറൻസ് കമ്പനിയുമായി ധാരണയിൽ എത്തുവാനുള്ള നടപടി ക്രമങ്ങൾക്ക് ജൂലൈ 25 മുതൽ തുടക്കമാകുമെന്നു ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഷെയ്ഖ് അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൽ വഹാബ് അൽ ഖലീഫ വ്യക്തമാക്കി . പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ചെറിയ റോഡ് അപകടങ്ങൾക്കു ട്രാഫിക് വിഭാഗത്തിന്റെ സഹായം കൂടാതെ ഇരുകക്ഷികളും ധാരണയിൽ എത്തിയാൽ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ടതിനു ശേഷം നടപടി ക്രമങ്ങൾ പൂർത്തീകരിക്കാം . സ്വകാര്യ മേഖലയുമായി സഹകരിച്ചു സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത് . ആഭ്യന്തര മന്ത്രി ലെഫ് : ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ നിർദേശം പരിഗണിച്ചാണ് പുതിയ നടപടി .ഇതോടെ ബഹ്‌റിനിൽ സംഭവിക്കുന്ന സങ്കീർണതകൾ ഇല്ലാത്ത ചെറിയ റോഡ് അപകടങ്ങൾ വളരെ വേഗം പരിഹരിക്കപ്പെടുവാൻ സാധിക്കുമെന്നും ട്രാഫിക് മന്ത്രാലയം അറിയിച്ചു . ട്രാഫിക് വിഭാഗം ഏർപ്പെടുത്തിയിരിക്കുന്ന ആപ്പായ “ഇ ട്രാഫിക് ” ഡൌൺ ലോഡ് ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കുന്നു .
ബഹ്‌റൈനിലെ ചെറിയ റോഡ് അപകടങ്ങൾ : ജൂലൈ 25 മുതൽ നേരിട്ട് ഇൻഷുറൻസ് കമ്പനി മുഖേന നടപടികൾ പൂർത്തീകരിക്കാം
By ; Boby Theveril