മസ്കറ്റ് : ഗൾഫ് നാടുകളിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടം മെയ് 17 മുതൽ 23 വരെ നടക്കും. രണ്ടാം ഘട്ടത്തിൽ ഒമാനിൽനിന്ന് കേരളത്തിലേക്ക് നാല് സർവിസുകളാണ് ഉണ്ടാവുക.മെയ് 17ന് മസ്കത്തിൽ നിന്നാണ് സർവീസ്. 20ന് സലാലയിൽ നിന്ന് കോഴിക്കോടിനാണ് അടുത്ത സർവിസ്. 22ന് മസ്കത്തിൽ നിന്ന് കണ്ണൂരിലേക്കും 23ന് കൊച്ചിയിലേക്കും വിമാനങ്ങൾ ഉണ്ടാകും. രണ്ടാം ഘട്ടത്തിൽ കേരളത്തിലേക്കുള്ള നാലെണ്ണം അടക്കം മൊത്തം എട്ട് സർവീസുകളാണ് ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് ഉള്ളത്. 18ന് ഹൈദരാബാദ്, 20ന് ബംഗളൂരു, 21ന് ദൽഹി, 23ന് ബീഹാറിലെ ഗയ എന്നിവിടങ്ങളിലേക്കാണ് മസ്കത്തിൽ നിന്നുള്ള മറ്റ് സർവീസുകൾ.എംബസിയിൽ രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് യാത്രികരുടെ മുൻഗണനാ പട്ടിക തയാറാക്കുക. മുൻ സർവീസുകളെ പോലെ അടിയന്തിര വൈദ്യ സഹായം ആവശ്യമുള്ളവർ, ഗർഭിണികൾ, ബുദ്ധിമുട്ടിലുള്ള തൊഴിലാളികൾ, മുതിർന്ന പൗരന്മാർ, ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ കുടുങ്ങികിടക്കുന്നവർ തുടങ്ങിയവർക്കായിരിക്കും മുൻഗണന. തെരഞ്ഞെടുക്കപ്പെടുന്ന യാത്രക്കാരെ എംബസി ഇമെയിൽ/ടെലിഫോൺ മുഖേന ബദ്ധപ്പെടും, യാത്രചെയ്യാൻ സമ്മതമാണോ എന്ന് ചോദിക്കും തുടർന്ന്, ചുരുക്കപ്പട്ടിക എയർ ഇന്ത്യ എക്സ്പ്രസ്സ് നു അയക്കും , എയർ ഇന്ത്യ ലിസ്റ്റും അടിയന്തര യാത്ര ചെയ്യേണ്ട ആരോഗ്യവിവരം എയർ ഇന്ത്യ ഡോക്ട്ടർക്ക് കൈമാറും ആരോഗ്യ വിവരങ്ങളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യാത്രചെയ്യാൻ ഡോക്ടർ അനുമതി നൽകും, തുടർന്ന് എയർ ഇന്ത്യയുടെ ഒമാനിലെ മുഖ്യ ഏജന്റ്മാരായ നാഷണൽ ട്രാവൽസ് ടികെറ്റ് ഫോം അയക്കും, രണ്ടു സത്യവാങ് ഫോമുകളും അക്കൗണ്ട് നമ്പറുകളും ആകും ഉണ്ടാവുക,തുടർന്ന് അക്കൗണ്ടിൽ പണം അടക്കുകയും അതിന്റെ രസീതും, സത്യവാങ് ഫോമും, ആരോഗ്യവിവരം സംബന്ധിച്ചുള്ള ഫോമും പൂരിപ്പിച്ചു പാസ്പോര്ട്ട് കോപ്പിയും അടക്കം ഇമെയിൽ മുഖനെ അയക്കുക, തുടർന്ന് ടികെറ്റ് ഇമെയിൽ ആയി ലഭിക്കും.പുറപ്പെടുന്ന സമയത്തിന് 4 മണിക്കൂർ മുൻപുതന്നെ ചെക് ഇൻ ആരംഭിക്കും വിമാനം പുറപ്പെടാൻ ഒന്നര മണിക്കൂർ മുൻപ് ചെക് ഇൻ കൌണ്ടർ ക്ലോസ് ചെയ്യും.
വിമാനം സമയക്രമം