ബഹ്‌റൈൻ :ഡ്യൂട്ടി നിർവ്വഹിക്കുന്നതിനിടെ ഒരു പൊതു ജീവനക്കാരനെ (പോലീസുകാരനെ) അപമാനിച്ച് നിയമലംഘനങ്ങൾ അടങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് 56 കാരനായ വ്യക്തിയെ ആന്റി-കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക സ്ഥാപനത്തിനെതിരെ അനുചിതമായ വാക്കുകളും വാക്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു കൂടാതെ വാഹനം സ്വന്തമായില്ലാത്തപ്പോൾ അതിന്റെ നമ്പർ പ്ലേറ്റ് മോഷ്ടിച്ചതാണെന്ന് പറഞ്ഞ് ഇയാൾ കാറിനെക്കുറിച്ച് തെറ്റായ വിവരവും നൽകി. സോഷ്യൽ മീഡിയയും ദുരുപയോഗം ചെയ്തതിനെതിരെ ആണ് അധികൃതർ കേസ് എടുത്തിരിക്കുന്നത് . കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.