ബി കെഎസ്- ഡി.സി ബുക്ക് ഫെസ്റ്റിൻ്റെ സമാപന ദിവസമായ നാളെ ലെന എത്തുന്നു

മനാമ: ബി കെഎസ്- ഡി.സി ബുക്ക് ഫെസ്റ്റിൻ്റെ സമാപന ദിവസമായ 18 ശനിയാഴ്ച്ച വൈകുന്നേരം 8 മണിക്ക് പ്രശസ്ത സിനിമാതാരവും എഴുത്തുകാരിയുമായ ലെന ബഹ്‌റൈൻ കേരളീയ സമാജത്തിൽ ബുക്ക് ഫെസ്റ്റ് സന്ദർശിക്കും. തുടർന്ന് നടക്കുന്ന മുഖാമുഖത്തിൽ ലെന പങ്കെടുക്കും. ബുക്ക് ഫെസ്റ്റിൻ്റെ സമാപന ദിവസമായ ശനിയാഴ്ച പ്രത്യേകം ഡിസ്കൗണ്ട് ഉണ്ടായിരിക്കുന്നതായിരിക്കുമെന്ന് ഡിസി ബുക്ക്സ് പ്രതിനിധികൾ അറിയിച്ചു.