മൊബൈൽഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ,ഏകീകൃത ചാർജിങ് പോർട്ട് നിർബന്ധമാക്കി സൗദി

റിയാദ്: മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് സൗദിയിൽ ഏകീകൃത ചാർജിങ് പോർട്ട് ആക്കാനുള്ള നടപടികൾക്കായി ഒരുങ്ങുന്നു. 2025 ജനുവരി 1 മുതൽ ഈ നിയമം നിലവിൽ വരും. കമ്മ്യൂണിക്കേഷൻസ് ആൻഡ് സ്പേസ് ടെക്‌നോളജി കമ്മീഷനും സൗദി സ്റ്റാൻഡേർഡ്‌സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷനും ചേർന്നാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്.
ഉപഭോക്താക്കൾക്ക് ഒന്നിലധികം ചാർജറുകൾ വാങ്ങേണ്ടി വരില്ല ഇനി. ഇലക്ട്രോണിക് മാലിന്യം കുറയ്ക്കുന്നതിനും ഈ ഒറ്റ ചാർജർ ഉപയോഗിക്കുന്നതിലൂടെ സാധിക്കും. മൊബൈൽ ഫോണുകൾ, ടാബ്ലെറ്റുകൾ, ഡിജിറ്റൽ ക്യാമറകൾ എന്നിവയ്ക്കെല്ലാം ഇനി ‘യുഎസ്ബി ടൈപ്പ്-സി’ പോർട്ട് നിർബന്ധമായിരിക്കും. 2026 ഏപ്രിൽ 1 മുതൽ ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകൾക്കും ഈ നിയമം ബാധകമാകും.പുതിയ ചാർജിങ് പോർട്ടലുകൾ നടപ്പിലാക്കുന്നതിലൂടെ മൊബൈൽ ഫോണുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഇനി ഒരേ ചാർജർ മതിയാകും. ചാർജിങ് പോർട്ടുകളുടെ ഉപഭോഗം ഓരോ വർഷവും 22 ലക്ഷം യൂനിറ്റുകൾ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു
ആദ്യ ഘട്ടത്തിൽ ഈ ചാർജ് ഉപയോഗിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റ് അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. ഫോണുകൾ, ടാബ്‌ലെറ്റുകൾ, ടാബുകൾ ഇ-റീഡറുകൾ,ഇയർഫോണുകൾ,ആംപ്ലിഫൈഡ് സ്പീക്കറുകൾ, പോർട്ടബിൾ നാവിഗേഷൻ സിസ്റ്റങ്ങൾ, കീബോർഡുകൾ, സ്പീക്കറുകൾ എന്നിവയാണ് ഇതെല്ലാം.