മസ്കറ്റ് : റോയൽ ഹോസ്പിറ്റലിൽ വെർച്വൽ ക്ലിനിക് സേവനത്തിനു തുടക്കമായി. രോഗികൾക്ക് ആശുപത്രിയിൽ വരാതെ ഡോക്ടറോട് സ്മാർട് ഫോണിലോ കംപ്യൂട്ടറിലോ രോഗവിവരങ്ങൾ പറയാം. മുൻകൂട്ടി റജിസ്റ്റർ ചെയ്ത് തീയതിയും സമയവും നിശ്ചയിക്കാം. കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായാണിത്. ആശുപത്രിയിൽ പോകാനുള്ള സമയനഷ്ടവും ഒഴിവാക്കാം. ഒമാനിലെ സ്വകാര്യ ആശുപത്രികളിലും ഈ സേവനം ആരംഭിക്കുകയാണ്.