മലയാളത്തിന്റെ മഹാ നടനായ മോഹൻലാലിൻറെ ജന്മദിനത്തിൽ നിർത്താവിഷ്കാരം ഒരുക്കി ബഹ്‌റിനിലെ ഒരു കൂട്ടം ആരാധകർ

ബഹ്‌റൈൻ : മലയാളത്തിന്റെ മഹാനടൻ മോഹൻ ലാലിൻറെ ജന്മദിനത്തിനോടെ അനുബന്ധിച്ചു നടന എന്ന ദൃശ്യാവിഷ്‌കാരം ഒരുക്കി ബഹ്‌റിനിലെ ഒരു കൂട്ടം മോഹാൻ ലാൽ ആരാധകരും കലാകാരൻ മാരും .
ടീം എയിറ്റ് ഉം നടനയുടെയും നേതൃത്വത്തിൽ ആണ് നിർത്താവിഷ്‌ക്കാരം നിർമിച്ചിരിക്കുന്നത് . ലാൽ അഭിനയിച്ച മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമയിലെ ഗാനങ്ങൾ കോർത്തിണക്കി കൊണ്ടുള്ള “നടന” എന്ന ഏഴുമിനുട്ട് നിർത്താവിഷ്‌ക്കാരം ഒരുക്കിയിരിക്കുകയാണ് ഈ കലാകാരൻമാർ .
ലാൽ ചിത്രത്തിലെ ഒന്നാം രാഗം ഒന്ന് തുടങ്ങുന്ന ഗാനത്തിലൂടെ ആരംഭം കുറിക്കുന്ന ഈ ആവിഷ്കാരം നിരവധി നടന മുദ്രകളിലൂടെ ബഹ്‌റിനിലെ ഒരു കൂട്ടം കലാകാരികൾ അവതരിപ്പിക്കുന്നു .ബഹ്‌റിനിലെ നിർത്ത അദ്ധ്യാപിക ആയ വിദ്യ ശ്രീകുമാറാണ് കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത് . ദേവിക എം പ്രകാശിന്റെ ഗാനാലാപനങ്ങൾക്കു മാളവിക സുരേഷ്, ദേവിക തുളസി, മറിയം ഖമീസ് , വിദ്യാശ്രീകുമാർ എന്നിവർ ചുവട് വച്ചിരിക്കുന്നു . ക്യാമറയും എഡിറ്റിംഗും ബിജു ഹരിയും , ക്രീയേറ്റീവ് ഹെഡ് ആയി കിരീടം ഉണ്ണിയും ആർട്ട്‌ ദിനേശ് മാവൂരും ശ്രീജിൻ ചീനിക്കലും നിർവഹിച്ചിരിക്കുന്നു . ശബ്ദ മിശ്രണം ജോസ് ഫ്രാൻസിസും , ടെക്നിക്കൽ ഷിബു നടരാജൻ, പ്രേംവാവ, ശരത് എന്നിവരും നിർവഹിച്ചിരിക്കുന്നു . ബഹ്‌റൈൻ മലയാളികളുടെ പ്രിയ പെട്ട റോഡിയോ ജോക്കി ഷിബു ഷിബു മലയിൽ ആണ് വിവരണം . കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടു മണിക്ക് നടനയുടെ യു ട്യൂബ് റിലീസും നടന്നു

link