ബഹ്റൈൻ : വിവിധ രാജ്യങ്ങളിൽ സ്ഥിരീകരിച്ച കുരങ്ങു പനി നേരിടാൻ മുൻകരുതൽ നടപടികളുമായി ബഹ്റൈനും. രോഗം സ്ഥിരീകരിച്ചാൽ 21 ദിവസത്തെ ഐസൊലേഷനിൽ കഴിയണം .രോഗം
സ്ഥിരീകരിക്കുന്ന വ്യക്തിയുടെ സാമ്പിൾ പരിശോധനക്ക് എടുക്കുന്ന ദിവസം മുതൽ ഐസൊലേഷൻ ആരംഭിക്കും. ചികിത്സകളും ഇതോടൊപ്പം നൽകും. രോഗിയുമായി സമ്പർക്കത്തി ഏർപ്പെട്ടതായി സംശയിക്കുന്നവർക്കും ഐസൊലേഷൻ നിര്ബന്ധമാണ് .കുരങ്ങു പനിയെ പകർച്ചവ്യാധികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായി ആരോഗ്യമന്ത്രി ഡോ. ജലീല അൽസായിദ് ജവാദ് വ്യക്തമാക്കി . കുരങ്ങു പനിയെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു.