മസ്കറ്റ്:മാസപ്പിറവി കാണാത്തതിനെ തുടർന്ന് ഒമാനിൽ ബലിപെരുന്നാൾ ഓഗസ്റ്റ് 12 ന്ആയിരിക്കും,ഒമാൻ മതകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.ദുല്‍ഹജ്ജ് ഒന്ന് ശനിയാഴ്ചയായിരിക്കുമെന്ന് ( ഓഗസ്റ്റ്-3)മാസപ്പിറവി നിരീക്ഷണ സമിതി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.ഇതുപ്രകാരം അറഫ ദിനം ഓഗസ്റ്റ് 11 ഞായറാഴ്ചയും ബലിപെരുന്നാള്‍ 12 തിങ്കളാഴ്ചയുമായിരിക്കും. ഹജ്ജ് ചടങ്ങുകള്‍ക്ക് ഓഗസ്റ്റ് 10 ദുല്‍ഹജ്ജ് എട്ടിന് തുടക്കം കുറിക്കും. ഓഗസ്റ്റ് 15 (ദുല്‍ഹജ്ജ് 13ന്) ചടങ്ങുകള്‍ അവസാനിക്കും.എല്ലാവർക്കും ഗൾഫ് പത്രത്തിന്റെ പെരുന്നാൾ ആശംസകൾ.