ബഹ്റൈൻ : സുഡാനിൽ നിന്ന് ഒഴിപ്പിക്കപ്പെട്ട പൗരന്മാരും താമസക്കാരുമടങ്ങുന്ന സംഘം ഗൾഫ് എയർ വിമാനം ഇന്ന് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നു . രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദിന്റെയും നിർദേശങ്ങൾ പാലിച്ചാണ് ഒഴിപ്പിക്കലെന്ന് വിദേശകാര്യ മന്ത്രാലയം കോൺസുലർ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് അണ്ടർ സെക്രട്ടറി അംബാസഡർ ഡോ. മുഹമ്മദ് അലി ബഹ്സാദ് അറിയിച്ചു . നിലവിലെ ഗുരുതരമായ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് സുഡാനിൽ നിന്ന് രാജ്യത്തെ പൗരന്മാരെയും താമസക്കാരെയും ഒഴിപ്പിക്കാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അൽ ഖലീഫ നിർദേശം നൽകിയത് . നിലവിലെ സാഹചര്യത്തിന്റെ തുടക്കം മുതൽ ബഹ്റൈൻ തങ്ങളുടെ എല്ലാ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്, ഇതുവരെ 252 പൗരന്മാരെയും താമസക്കാരെയും സുഡാനിൽ നിന്ന് ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു . വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുടെ ഒഴിപ്പിക്കൽ കാര്യങ്ങളുടെ തുടർച്ചയായ തുടർനടപടികളെ ബഹ്സാദ് പ്രശംസിച്ചു.വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ബഹ്റൈൻ എയർപോർട്ട് കമ്പനി, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവർ ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കാൻ നടത്തിയ യോജിച്ച ശ്രമത്തെ അദ്ദേഹം ഊന്നിപ്പറഞ്ഞു.ഒഴിപ്പിക്കൽ പ്രക്രിയയുടെ വിജയം ഉറപ്പാക്കാൻ സൗദി അറേബ്യയും യുഎഇയും വഹിച്ച പങ്കിനെ അംബാസഡർ അഭിനന്ദിച്ചു.