ഒമാനിലെ ബർക്കയിലെ ഒരു വീട്ടിൽ നിന്നും 2200 ലധികം കുപ്പി ലഹരി പാനീയങ്ങൾ പിടിച്ചെടുത്തു

ഒമാൻ : ഒമാനിലെ സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ ബർക്കയിലെ ഒരു വീട്ടിൽ ഒമാൻ കസ്റ്റംസ് നടത്തിയ റെയ്ഡിൽ 2241 ലധികം കുപ്പി ലഹരി പാനീയങ്ങൾ പിടിച്ചെടുത്തു… കൂടാതെ മസ്‌കത്ത് ഗവർണറേറ്റിലെ സീബിൽ നിന്നും 2,300 കിലോയിലധികം പുകയില ഉത്പന്നങ്ങളും കസ്റ്റംസ് പിടിച്ചെടുത്തതായി ഒമാൻ കസ്റ്റംസ് പ്രസ്താവനയിൽ പറഞ്ഞു: “കംപ്ലയൻസ് ആൻഡ് റിസ്ക് അസസ്മെൻ്റ് ഡിപ്പാർട്ട്മെൻ്റ് ആണ് ബർക്കയിലെ ഒരു വീട്ടിൽ റെയ്ഡ് നടത്തി 2,241 കുപ്പി ലഹരി പാനീയങ്ങൾ പിടിച്ചെടുത്തത് .. രണ്ടുകേസുമായി ബന്ധപെട്ടുള്ള നിയമനടപടികൾ സ്വീകരിച്ചു വരുന്നതായും ഒമാൻ കസ്റ്റംസ് പ്രസ്താവനയിൽ പറഞ്ഞു: “