മസ്‌കറ്റ്: ഒമാൻ ഞങ്ങളുടെ പോറ്റമ്മ. സാംസ്കാരിക പൈതൃകത്തിന്റെയും, ആദരവിന്റെയും, ആദിത്യ മര്യാദയുടെയും, പ്രകൃതിരമണീയതയുടെയുമെല്ലാം നിറകുടമായി മാറി, ജി.സി.സി. രാജ്യങ്ങളിൽ അഭിമാനത്തോടുകൂടി തലയുയർത്തി നിൽക്കുന്ന കൊച്ചു വലിയ രാജ്യമാണ് ഒമാൻ.ആ രാജ്യത്തിന്റെ 54-ാമത് ദേശീയ ദിന ആഘോഷം ഞങ്ങൾ മൊട്ട ഗ്ലോബൽ ഒമാൻ ചാപ്റ്ററിനന്റെ നേതൃത്വത്തിൽ ഇന്ന് റോസ് ഗാർഡനിൽ വച്ച് വളരെ ലളിതമായ ഒരു ചടങ്ങോട് കൂടി ആഘോഷിക്കുകയുണ്ടായി.ലോകത്ത് ഒരുപാട് കൾച്ചറൽ സൊസൈറ്റികളും, ഭാഷയുടെയും, ജാതിയുടെയും, മതത്തിന്റെയും, വർഗ്ഗത്തിന്റെയും പേരിൽ ഏല്ലാം ഒരുപാട് കൂട്ടായ്മകൾ ഉണ്ട്,.പക്ഷേ ഞങ്ങൾ അതിൽ നിന്നെല്ലാം വ്യത്യസ്തമായി മനുഷ്യശരീരത്തിന് സംഭവിക്കുന്ന ചില വ്യതിയാനങ്ങൾ കൊണ്ട് ഒരേപോലെ ആയി മാറുകയും മറ്റു മനുഷ്യരുടെ ഇടയിൽ നിന്നും ഒളിഞ്ഞും, തെളിഞ്ഞും, മറഞ്ഞും നേരിടേണ്ടി വന്ന തീക്ഷണമായ നോട്ടങ്ങളും, അവഹേളനങ്ങളും, അവഗണനകളും, വാക്കുകളും കൊണ്ട് മനസ്സിന് ക്ഷതം എൽക്കേണ്ടി വന്ന ഒരു വിഭാഗം.എന്നാൽ ഇന്ന് ഞങ്ങൾ ഒറ്റക്കെട്ടാണ്. കൂട്ടായ്മയായ മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ 26 രാജ്യങ്ങളിലായി ഏകദേശം 850, 900 ആളുകളോളം ഉള്ള ഒരുവൻ വട വൃക്ഷമായി മാറിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ശാഖയായ ഒമാനിലെ കൂട്ടായ്മയിൽ നിന്നും ഇന്ന് ഒമാന്റെ ഈ ദേശീയ ആഘോഷത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നതായും ഭാരവാഹികൾ അറിയിച്ചു