ഒമാനിൽ ഗവർണറേറ്റുകൾക്കിടയിൽ യാത്രാ നിയന്ത്രണം : സുപ്രീം കമ്മറ്റി

മസ്​കറ്റ് ​: സുപ്രീം കമ്മറ്റി ഇന്ന് ചേർന്ന യോഗത്തിൽ ഒമാനിൽ ഗവർണറേറ്റുകൾക്കിടയിൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്താൻ  തീരുമാനിച്ചു.(31 -03 -20) കോവിഡ് സമൂഹ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ്​ തീരുമാനം. നാളെ മുതൽ ആയിരിക്കും ( ബുധനാഴ്​ച )  യാത്രാ നിയന്ത്രണം പ്രാബല്യത്തിൽ വരുക. സ്വദേശികൾക്കും വിദേശികൾക്കും ഇത് ഒരുപോലെ ബാധകമായിരിക്കും. സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാരെ അവരുടെ ജോലിയുടെ ആവശ്യകതക്ക്​ അനുസരിച്ച്​ കടത്തി വിടും. ആംബുലൻസുകൾ, ഭക്ഷണ സാധനങ്ങൾ, എണ്ണ , ചരക്കു നീക്കം, അത്യാഹിത അടിയന്തിരാവശ്യങ്ങൾക്കുള്ള വാഹനങ്ങൾ, മിലിറ്ററി -സുരക്ഷാ വിഭാഗങ്ങളുടെ വാഹനങ്ങൾ എന്നിവക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. നിർമാണാവശ്യത്തിനുള്ള സാധനങ്ങൾ, വാണിജ്യ ഉത്​പന്നങ്ങൾ, എണ്ണയിൽ നിന്നുള്ള ഉത്​പന്നങ്ങൾ എന്നിവക്ക്​ ഒപ്പം ഇൗ മേഖലകളിലുള്ള ഉപകരണങ്ങളും ഗവർണറേറ്റുകൾക്കിടയിൽ കൊണ്ടുപോകാൻ അനുമതിയുണ്ടാകും. അസാധാരണ സാഹചര്യങ്ങളിൽ സുരക്ഷാ പോയിൻറുകളിൽ നിന്നുള്ള നിർദേശങ്ങൾക്കനുസരിച്ച്​ സ്വദേശികൾക്കും വിദേശികൾക്കും യാത്രാനുമതി ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. സുപ്രീം കമ്മിറ്റി നിർദേശപ്രകാരമുള്ള നടപടി സ്വദേശികളും വിദേശികളും അനുസരിക്കണമെന്ന്​ സുൽത്താൻ സായുധസേന അറിയിച്ചു. വാഹനയാത്രികർ സ്വദേശികൾആണെകിൽ സിവിൽകാർഡും , വിദേശികളാണെകിൽ റെസിഡൻറ്​ കാർഡും കൈവശം വെക്കണം. മിലിട്ടറി, സുരക്ഷാ ഉദ്യോഗസ്​ഥരുമായി സഹകരിച്ചു അവർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും കമ്മറ്റി നിർദേശിച്ചു. യാത്രകൾ അത്യാവശ്യ സാഹചര്യത്തിൽ മാത്രം മതിയെന്നും വീടുകളിൽ തന്നെ തുടരുന്നതാണ്​ നല്ലതെന്നും അധികൃതരുടെ അറിയിപ്പിൽ പറയുന്നു. സുൽത്താൻ സായുധസേനക്കും റോയൽ ഒമാൻ പൊലീസിനുമായിരിക്കും നിയന്ത്രണം നടപ്പിൽ വരുത്തേണ്ട ചുമതല.
ഒമാനിലെ ഗവർണെറ്റുകൾ 

ഒമാനിൽ പതിനൊന്ന് ഗവർണറുകൾ ആണ് ഉള്ളത്

Governorate Arabic Main Town wilayat
Ad Dakhiliyah منطقة الداخلية Nizwa 8
Ad Dhahirah منطقة الظاهرة Ibri 3
Al Batinah North محافظة شمال الباطنة Sohar 6
Al Batinah South محافظة جنوب الباطنة Rustaq 6
Al Buraymi محافظة البريمي Al Buraymi 3
Al Wusta المنطقة الوسطى Haima (Hayma) 4
Ash Sharqiyah North مُـحَـافَـظَـة شَـمَـال الـشَّـرْقِـيَّـة Ibra 6
Ash Sharqiyah South مُـحَـافَـظَـة جَـنُـوب الـشَّـرْقِـيَّـة Sur 5
Dhofar محافظة ظفار Salalah 10
Muscat محافظة مسقط Muscat 6
Musandam محافظة مسندم Khasab 4