മസ്കത്ത്: നാഷനൽ ഫെറീസ് കമ്പനിയുമായി സഹകരിച്ച് മുവാസലാത്ത് ആരംഭിക്കുന്ന മസ്കത്ത്-ഷിനാസ്-ഖസബ് സർവിസിന് തുടക്കമായി.കരയെയും കടലിനെയും ബന്ധപ്പിച്ചുള്ള ഒമാനിലെ ആദ്യ സർവിസാണിത്. ഷിനാസ് വരെ ബസും അവിടെനിന്ന് ഖസബിലേക്ക് ഫെറിയുമാണ് സർവിസ് നടത്തുക.സർവിസ് ജനകീയമാക്കുന്നതിന്റെ ഭാഗമായി ഈമാസം 31 വരെ ഇരുവശത്തേക്കുമുള്ള സർവിസുകളിൽ പരിമിതമായ സീറ്റുകളിൽ സൗജന്യ യാത്ര ഏർപ്പെടുത്തിയിട്ടുണ്ട്.മുസന്ദം പ്രവിശ്യയിൽ ഉള്ളവർക്ക് പ്രത്യേക നിരക്കാകും ഉണ്ടാവുക.മുവാസലാത്തിന്റെ അസൈബ, ബുർജ് അൽ സഹ്വ, മബേല, സൊഹാർ ഓഫിസുകളിലും കാൾ സെൻറർ മുഖേനയും നാഷനൽ ഫെറീസ് കമ്പനി ബുക്കിങ് ഒാഫിസുകളിലും ഈ സർവിസിന്റെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പുവരെ ബുക്കിങ് സൗകര്യം ലഭ്യമായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് മൊവാസലാത്ത് വെബ്സൈറ്റ് സന്ദർശിക്കുക.
http://mwasalat.om/en-us/Media-center/News