പ്രിയദർശിനി കൾചറൽ കോൺഗ്രസ് മസ്ക്കറ്റ് പ്രസ്താവന
മസ്കറ്റ് : പ്രവാസി ഇന്ത്യക്കാരെ ഈ മാസം ഏഴാം തീയതി വ്യാഴാഴ്ച മുതൽ വന്ദേമാതരം മിഷനിലൂടെ നാട്ടിലേക്ക് മടക്കി കൊണ്ട് പൊയ്ക്കൊണ്ടിരിക്കയാണല്ലോ സന്തോഷകരമായ കാര്യമാണ്. പക്ഷേ നമുക്കെല്ലാം അറിയാം ഗൾഫ് രാജ്യങ്ങളിൽ ഈ ലോക് ഡൗൺകാലത്ത് ജോലി ഇല്ലാതെ, ഭക്ഷണം ഇല്ലാതെ കഴിയുന്ന സാധാരണക്കാരായ ആളുകൾ അവർ തന്നെ ടിക്കറ്റ് എടുത്ത് പോകണമെന്നു പറയുന്നത് എന്തൊരു അനീതിയാണ് 15,000 രൂപ വരെ ഒരു ടിക്കറ്റിനു വേണ്ടി വരും എന്നതാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.മാസങ്ങളായി ജോലി നഷ്ടപ്പെട്ടവരും അവരുടെ അഞ്ചും ആറും ഒക്കെ അംഗങ്ങളുള്ള കുടുംബങ്ങളുണ്ട്.ഇവിടെ ഈ ഒരവസ്ഥയിൽ അവരോട് ഇത്രയും ഭീമമായ ഒരു തുക മുടക്കി ടിക്കറ്റെടുത്ത് പോകാൻ പറയുന്നത് കാട്ടുനീതിയല്ലേ ? തന്നെയുമല്ല നാട്ടിലെത്തി കഴിഞ്ഞാൽ 14 ദിവസം ഹോട്ടലുകളിലോ, ഹോസ്പിറ്റലുകളിലോ സ്വന്തം ചിലവിൽ ക്വാറന്റീനിൽ കഴിയണമെന്ന ഗവൺമെന്റിന്റെ തീരുമാനം പുനപരിശോധിക്കണം. അപ്രതീക്ഷിതമായി ഈ മഹാമാരി വന്നതിന്റെ പേരിൽ എല്ലാം നഷ്ടപ്പെട്ടവർ എങ്ങനെ ആണ് ഇതിനൊക്കെ വേണ്ട സാമ്പത്തികം കണ്ടെത്തുന്നത്? .ആരും ഒന്നും മുടക്കണ്ട ആരോടും ഒന്നും ചോദിക്കുന്നില്ല പ്രവാസികളുടെ തന്നെ വിവിധ തരം ഫണ്ടുകൾ ഉണ്ട്. ഇവിടെ എല്ലാ എംബസികളിലുമായി, ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് എന്ന രീതിയിൽ പ്രവാസികളിൽ നിന്നും സംഭരിച്ച ഭീമമായ തുകയുണ്ട് .പ്രധാനമന്ത്രിയുടെ PM കെയർ ഫണ്ടും,ക്ഷേമനിധി പോലുള്ള മറ്റു ഫണ്ടുകൾ വേറേയും അതിനൊക്കെ പുറമേ എല്ലാ ഗൾഫ് രാജ്യങ്ങളിലുമുള്ള ഇന്ത്യൻ അസോസിയേഷനുകളിൽ പിരിച്ചെടുത്തിട്ടുള്ള വെൽഫെയർ ഫണ്ടുകൾ.ഭീമമായ തുകകൾ ഇന്ത്യൻ അസോസിയേഷനുകളിൽ കെട്ടിക്കിടക്കുന്നുണ്ട്.അവയൊക്കെ ഈ സമയത്ത് സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടനുഭവിക്കുന്ന അർഹതയുള്ള വർക്ക് വേണ്ടി എങ്കിലും ചിലവഴിക്കാൻ ഇന്ത്യൻ അസോസിയേഷനുകളുംഗവൺമെൻ്റും തയ്യാറാവണം. പ്രളയ ഫണ്ടായി ഗൾഫിൽ നിന്നും സ്വരുപിച്ച ഫണ്ടും അത് ഉണ്ടങ്കിൽ ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അതും കൂടി ഈ ആവശ്യത്തിന് ഉപയോഗിക്കാവുന്നതാണ്. എല്ലാവർക്കും സൗജന്യ യാത്ര വേണമെന്നു പറയുന്നില്ല അർഹരായവർക്ക് സൗജന്യ യാത്ര ലഭിക്കണം .അതിനു വേണ്ട കരുണീയമായ നടപടികൾ ഉണ്ടാവണം.പ്രായമായവർ, രോഗികൾ, വിസിറ്റ് വിസയിലുള്ളവർ, ജോലി നഷ്ടപ്പെട്ടവർ മുതലായവർക്ക് പ്രധമ പരിഗണന നൽകണം .പക്ഷേ കഴിഞ്ഞ ദിവസങ്ങളിൽ നാട്ടിൽ എത്തിയവരിൽ പലരും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പട്ടികയിൽ ഇടം കണ്ടെത്തിയവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അനർഹരായവർ ആദ്യം തന്നെ പട്ടികയിലിടം കണ്ടെത്തുന്നത് നീതീകരിക്കാനാവില്ല .ഇന്നലകളിൽ നമ്മുടെ നാടിന്റെ നട്ടെല്ലായി നിന്ന സാധാരണക്കാരായ പ്രവാസികളുടെ ഇന്നത്തെ അവസ്ഥ മനസിലാക്കി അവരെ ഒരു വലിയ പ്രതിസന്ധിയിൽ നിന്നും രക്ഷിക്കേണ്ട കടമ ഇന്ത്യൻ അസോസിയേഷനുകൾക്കും ,ഗവൺമെൻറിനും ഉണ്ടെന്നകാര്യം വിസ്മരിക്കരുത്. ഇന്ത്യക്കാരെ സൗജന്യമായി മടക്കി കൊണ്ടു പോകുന്നു എന്നു തെറ്റായി ഗൾഫ് ഗവൺമെന്റുകളെ ധരിപ്പിച്ചു കൊണ്ട് എല്ലാ എയർപോർട്ടുകളിൽ നിന്നും ഭീമമായ ആനുകൂല്യങ്ങൾ സ്വീകരിച്ചാണ് ഇന്ത്യക്ക് വിമാന സർവ്വീസ് നടത്താൻ അനുമതി കിട്ടിയിരിക്കുന്നത് .അത്തരത്തിൽ ഗൾഫ് ഭരണാധികാരികളിൽ നിന്നും ലഭ്യമായ വലിയ ആനുകൂല്യങ്ങൾ പോലും പാവപ്പെട്ട പ്രവാസികൾക്ക് ലഭിക്കുന്നില്ല . അവസരം മുതലാക്കി ഇത്തരത്തിൽ ഗൾഫ് ഭരണാധികാരികളിൽ നിന്നും ലഭ്യമായ ആനുകൂല്യങ്ങളുടെ കാര്യങ്ങൾ മറച്ചു വച്ചു കൊണ്ട് പ്രവാസികളെ ചൂഷണം ചെയ്യാനാണ് കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെയും മനോഭാവം. കുവെറ്റ് യുദ്ധം നടക്കുന്ന സമയത്ത് ഒരു ലക്ഷത്തി എഴുപതിനായിരം ആളുകളെ സൗജന്യമായി പ്രത്യേക ഒഴിപ്പിക്കൽ നടപടിയിലൂടെ അന്ന് രാജ്യം ഭരിച്ച ഗവൺമെൻ്റ് നാട്ടിലേക്ക് കൊണ്ടുപോയ ചരിത്രം ഇന്ത്യക്കുണ്ട് .ഞങ്ങൾ ഇന്ത്യക്കാരാണ് ഞങ്ങളുടെ ഇന്നത്തെ ഈ അവസ്ഥയിൽ ഞങ്ങളെ സഹായിക്കാൻ ഇന്ത്യൻ ഭരണകൂടം തയ്യാറാവണം. 230 കോടി രൂപ മുടക്കി ദുബായ് ഇന്ത്യൻ പവലിയനിൽ എക്സ്പോ 20-20 നടത്താൻ തയ്യാറായ ഇന്ത്യ ഗവൺമെൻറിനോടാണ് ഞങ്ങളുടെ ഈ അഭ്യർത്ഥന. ഒപ്പം ഭീമമായ വെൽഫെയർ ഫണ്ടുകളിൽ അടയിരിക്കുന്ന ഇൻ്റ്യൻ അസോസിയേഷനുകളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. നീതിപൂർവ്വമായ സമീപനം ഈ കാര്യങ്ങളിൽ ഉണ്ടാകണം. ഒറീസക്കാരൻ ഒറീസയിലെത്തി ,ബീഹാറി ബീഹാറിലെത്തി, ബംഗാളി ബംഗാളിലെത്തി.മലയാളി ഇപ്പഴും നോർക്കയുടെ വെബ്സൈറ്റിൽ കുടുങ്ങി കിടക്കുന്നു. എന്തൊരു ദുരന്തമാണിതെന്ന് ആലോചിച്ചു നോക്കൂ, ഇതൊക്കെ തുറന്ന് പറയാൻ കോൺഗ്രസ് കാർ തന്നെ വേണം .മസ്ക്കറ്റ് പ്രിയദർശിനി കൾചറൽ കോൺഗ്രസ് ഇതിനു മുൻപും പലവട്ടം ഈ കാര്യങ്ങളൊക്കെ ഉന്നയിച്ചതാണ്. വീണ്ടും അധികാരികളുടെ കണ്ണുതുറപ്പിക്കാൻ വേണ്ടിയാണ് MPCC ശക്തമായി ഈ കാര്യങ്ങൾ അധികാര വർഗ്ഗത്തോട് ആവശ്യപ്പെടുന്നത്. ലോക് ഡൗൺ കാലമായതിനാൽ M.P.C. C യുടെ നേതൃത്വത്തിൽ ഭക്ഷണത്തിനു ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഭക്ഷണസാധനങ്ങളുടെ കിറ്റുകൾ സമാഹരിച്ച് എത്തിച്ചുകൊണ്ടിക്കുന്നു. അത്യാവശ്യമരുന്നുകൾക്ക് ബുദ്ധിമുട്ട് നേരിടുന്നവർക്ക് ഡോക്ടർ ഹരീഷ്, ഫാർമസിസ്റ്റുകളായ ജിജി തോമസ്, ബിജു തുടങ്ങിയവരുടെ നേതൃത്വത്തിൽ മരുന്നുകളും എത്തിച്ചു നൽകുന്ന പ്രവർത്തനം തുടർന്നുകൊണ്ടിരിക്കുന്നു.
പ്രിയദർശിനി കൾചറൽ കോൺഗ്രസ് മസ്ക്കറ്റ് ഒമാൻ