മസ്കത്ത്: രണ്ടോ മൂന്നോ നേതാക്കളുടെ കച്ചവട-വ്യക്തിഗത താല്പര്യങ്ങള് സംരക്ഷിക്കാന്‍ മാത്രമുള്ള സംഘടനയായി ഒ.ഐ.സി.സി ഒമാന്‍ നാഷനല്‍ കമ്മിറ്റി അധപതിച്ചെന്നും ഒമാനിലെ നൂറുകണക്കിന് സാധാരണ കോണ്‍ഗ്രസ് അനുഭാവികള്‍ക്ക് മാനക്കേടുണ്ടാക്കുന്ന ഈ സംഘടന എത്രയുംവേഗം പിരിച്ചുവിടാന്‍ പുതുതായി അധികാരമേല്‍ക്കുന്ന കെ.പി.സി.സി പ്രസിഡന്റ് തയാറാകണമെന്നും മസ്കത്ത് പ്രിയദര്‍ശിനി കോണ്‍ഗ്രസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.