മസ്കറ്റ് പ്രിയദർശിനി കൾച്ചറൽ കോൺഗ്രസ്സ് ഓണാഘോഷം അൽഫലാജിൽ

മസ്കറ്റ് :ശാന്തിയുടെയും സമാധാനത്തിന്റെയും സ്നേഹവർണങ്ങളുമായി ഈദുൽ ഫിത്തറും, സമത്വ-സാഹോദര്യത്തിന്റെ പൂക്കളമൊരുക്കി പൊന്നോണവും സമാഗതമാകുമ്പോൾ പ്രിയദർശിനി എം.പി.സി.സി പ്രവാസികൾക്കായി അവതരിപ്പിക്കുന്ന അടിപൊളി ഈദ് -ഓണം മാമാങ്കം. സ്റ്റാർ ഫെസ്റ്റ് മസ്‌ക്കറ് -2017. 2017 സെപ്റ്റംബർ- 3 ഞായർ വൈകുന്നേരം 7മണിക്ക് റുവി’ലെ അൽ ഫലജ്ജ് ഹോട്ടലിൽ.ഇന്ത്യൻ സ്ഥാനപതി H.E ഇന്ദ്രമണി പാണ്ഡെ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ മറ്റു വിശിഷ്ട വ്യക്തികളും പങ്കെടുക്കും.ജനങളുടെ കണ്ണും മനസ്സും കീഴടക്കിയ അതുല്യ പ്രതിഭാസസംഗമം. ദേശീയ അവാർഡ് ജേതാവ് പ്രശസ്ത സിനിമാതാരം സുരഭി ലക്ഷ്മി, പ്രശസ്ത സിനിമാതാരം സോനാ നായർ, സിനിമ പിന്നണി ഗായിക ഗായത്രി, ലാളിത്യമാർന്ന ഗാനാലാപന ശൈലികൊണ്ട് ആസ്വാദക ലോകത്തിന്റെ ഹൃദയം കവർന്ന അതുല്യ ഗായകൻ മുഹമ്മദ്‌ അസ്‌ലം, ഖൽബിന്റെ പാട്ടുകാരൻ താജുദ്ധീൻ വടകര, വിസ്മയത്തിന്റെ തമ്പുരാൻ മജീഷ്യൻ സമ്രാജ്, പഴമയിലെ നാട്ടുവർത്തമാനത്തിലെ നന്മയായ ജാനു തമാശ-ഫെയിം ലിഖിലാൽ അങ്ങിനെ മലയാളത്തിന്റെ മനസ്സ് കീഴടക്കിയ അതുല്യ പ്രതിഭകളൊരുമിക്കുന്ന ദൃശ്യവിസ്മയം ഈദ്-ഓണം സെലിബ്രേഷൻ. സ്റ്റാർ ഫെസ്റ്റ് മസ്‌ക്കറ്റ്-2017. മുഴുവൻ കലാസ്വാദകരെയും ഞങ്ങൾ സാദരം ക്ഷണിക്കുന്നു. സെപ്റ്റംബർ 3 ഞായർ വൈകീട്ട്‌ 7മണിക്ക് റൂവി ലെ അൽ ഫലാജ്ജ് ഹോട്ടലിലേക്ക് സാഗതം ചെയ്യുന്നതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.5റിയാൽ മുതൽ 15 റിയാൽവരെ യുള്ള ടിക്കറ്റുകൾ ലഭ്യമാകുമെന്ന് സംഘടകർ പറഞ്ഞു.ഷെരിഫ് മാന്നാർ എം.പി.സി.സി പ്രസിഡണ്ട്,സുരേഷ് പാട്ടത്തിൽ സെക്രട്ടറി ,നിസാർ കോഴിക്കോട് കോർഡിനേറ്റർ ,മൊയിദു വെങ്ങിലാട്ട് ,ഉമ്മർ എരമംഗലം,സാബു കുളമറ്റം,റോഷൻ തോമസ്,മനോജ് തിരൂർ തുടങ്ങിയ നേതാക്കൾ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.