കേരളത്തിലെ മുസ്ലിം സമുദായത്തെപ്പറ്റി മിസ്റ്റർ പിണറായി വിജയൻ സാറെ, നിങ്ങൾക്ക് “ഒരു ചുക്കുമറിയില്ല” Dr പുത്തുർ റഹ്മാൻ യൂ എ ഇ (കെ എം സിസി )പ്രസിഡന്റ്‌

ദുബൈ : സി.പി.ഐ.എമ്മിനു വേണ്ടി ഭരിക്കുകയും ബി.ജെ.പി അജണ്ടകൾ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കേരള മുഖ്യമന്ത്രിയുടെ കാര്യപരിപാടി ഇപ്പോൾ ഒരു രഹസ്യമല്ല. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ പിണറായി വിജയൻ നടത്തിയ പ്രസ്താവന അതുകൊണ്ട് തന്നെ കമ്യൂണിസ്റ്റുകാരെപ്പോലും അസ്വസ്ഥമാക്കിയിരിക്കുകയാണ്. സമസ്തയുടെ പത്രത്തിലെ തെരെഞ്ഞെടുപ്പ് പരസ്യവും പിണറായി വിജയന്റെ ഉണ്ടയില്ലാ വെടിയും വെറുതെ ഒച്ചപ്പാടുണ്ടാക്കി ആളെ കബളിപ്പിക്കാനുള്ള സൂത്രം മാത്രമാണ്.ഒരുകാലത്തു ജമാാത്തെ ഇസ്ലാമിക്കാരുടെയും പി.ഡി.പിക്കാരുടെയും എസ്.ഡി.പി.ഐയുടെയും വോട്ടുവാങ്ങി ജയിച്ചവരാണ് ഇടതുപക്ഷം. മുസ്ലിം ലീഗിന്റെ ശക്തി ക്ഷയിപ്പിക്കാൻ മേല്പറഞ്ഞ പാർട്ടികൾക്കെല്ലാം ചെല്ലും ചെലവും കൊടുത്തു. ഇപ്പോൾ അവർക്കും പിണറായി വിജയൻ എന്ന ഭീരുവിനെ മനസ്സിലായി. ജമാാത്തെ ഇസ്ലാമിയെ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ തലയിൽ വെച്ച് കെട്ടിയാൽ ലീഗിനെ കേരള ജനത ദൂരെ നിർത്തുമെന്നത് പിണറായി വിജയന്റെ ദിവാസ്വപ്നം മാത്രമാണ്. മുസ്ലിം ലീഗിനും അതിന്റെ സംസ്ഥാന അധ്യക്ഷനും തൽക്കാലം എ.കെ.ജി സെന്ററിൽ നിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റ് വേണ്ട. കേരളം അനുഭവിച്ചറിഞ്ഞ നന്മയാണ് പാണക്കാട്ടെ തങ്ങന്മാർ. ഏതു പ്ലാനിന്റെ ഭാഗമായാലും അവരെ അധിക്ഷേപിച്ചുകൊണ്ട് എന്തെങ്കിലും നേട്ടമുണ്ടാക്കാൻ പിണറായി വിജയനെക്കൊണ്ട് പറ്റില്ല. ഒരു തെരഞ്ഞെടുപ്പിൽ ജയിക്കാൻ പിണറായി ഇപ്പോൾ ചെയ്തുകൂട്ടുന്ന വങ്കത്തങ്ങൾ സി.പി.ഐ.എമ്മിന്റെ അന്ത്യവിധി എഴുതും.കേരളത്തിലെ മുസ്ലിം സമുദായത്തെപ്പറ്റി മിസ്റ്റർ വിജയൻ,
നിങ്ങൾക്ക് “ഒരു ചുക്കുമറിയില്ല” എന്നാണ് നിങ്ങളുടെ ഇപ്പോഴത്തെ ചെയ്തികൾ വെളിപ്പെടുത്തുന്നത്. ഇന്നാട്ടിൽ ഇടതുപക്ഷ രാഷ്ട്രീയം ബാക്കിയുണ്ടാവണം എന്നാഗ്രഹിക്കുന്ന ഞങ്ങൾക്കതിൽ ഖേദമുണ്ട്. താങ്കൾ പക്ഷേ, അതിന്റെ വേരറുത്തേ അടങ്ങൂ. അതിലേക്കാണീ പോക്ക്.