മസ്കറ്റ് : ഒമാന്റെ ജലഅതിർത്തിക്കപ്പുറമാണ് കപ്പലുകൾ അക്രമിക്കപെട്ടതെന്ന് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ,ഗൾഫ് ഓഫ് ഒമാനിൽ കപ്പലുകൾ അക്രമിക്കപെട്ടതുമായി പുറത്തിറക്കിയ വിശദീകരണ കുറിപ്പിലാണ് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ(MSC) ഒമാന്റെ അഭിപ്രായം വ്യക്തമാക്കുന്നത്. പനാമയുടെയും മാർഷൽ ഐലന്റിന്റെയും പതാകയുള്ള കപ്പലുകളാണ് കഴിഞ്ഞ ദിവസം അപടത്തിൽ പെട്ടതെന്നും സംഭവം അറിഞ്ഞ ഉടൻ രക്ഷാപ്രവർത്തങ്ങളിൽ സഹായിക്കാൻ ഒമാൻ നേവി രണ്ടു ചെറുകപ്പലുകളും അവയെ സഹായിക്കാൻ എയർ ഫോഴ്സ് ഒരു വിമാനവും അയച്ചിരുന്നതതായി പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു. ആദ്യ കപ്പൽ 82 നോട്ടിക്കൽ മൈലും രണ്ടാമത്തേത് 66.8നോട്ടിക്കൽ മൈലുംദൂരത്തായിരുന്നു.
ഏതു രാജ്യത്താണ് രെജിസ്റ്റർ ചെയുന്നു എന്നതിനെ അടിസ്ഥനമായിരിക്കും കപ്പലുകളിലെ ഫ്ലാഗ്,അപകടത്തിൽ പെട്ട ഒരു കപ്പൽ പനാമയിലും മറ്റൊരെണ്ണം മാർഷൽ ഐലന്റിന്റെലും ആണ് രെജിസ്റ്റർ ചെയ്തിട്ടുള്ളത്.