ഇസ്ലാമിക പുതുവര്‍ഷാരംഭമായ മുഹറം ഒന്നിന് ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു.മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍,പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അന്നേ ദിവസം അവധിയാകുമെന്ന് ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ ബിന്‍ സൗദ് അല്‍ ബുസൈദി അറിയിച്ചു. മുഹറം മാസപ്പിറവി സംബന്ധിച്ച് മതകാര്യ മന്ത്രാലയംഎടുക്കുന്ന തീരുമാനത്തിന് അനുസരിച്ചാകും അവധി. മുഹറം ഒന്നിന് സ്വകാര്യമേഖലയിലെ കമ്പനികള്‍ക്കും അവധിയായിരിക്കുമെന്ന് മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ലാഹ് ബിന്‍ നാസര്‍ അല്‍ ബക്രി അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ അന്നേ ദിവസം തൊഴിലെടുപ്പിക്കുന്ന പക്ഷം മതിയായ ആനുകൂല്ല്യമോ അവധി ദിനമോ നല്‍കണമെന്നും തൊഴിൽ മന്ത്രി പറഞ്ഞു.