മുഹറഖ് മലയാളി സമാജം വനിതാ ദിന ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു

ബഹ്‌റൈൻ  : വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓൺലൈൻ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു . ഒന്നാം സ്ഥാനം ശ്രീമതി ജ്യോതി അനിൽ , രണ്ടാം സ്ഥാനം  ശ്രീമതി സെമീറ കരീം, മൂന്നാം സ്ഥാനം ശ്രീമതി മിനി ജോൺസൺ, ശ്രീമതി സമീറാ നൗഷാദ്, ശ്രീമതി ഫാസില ടീച്ചർ എന്നിവരും കരസ്ഥമാക്കി. എക്സിക്യൂട്ടീവ് അംഗം ശ്രീമതി ബാഹിറ സമദ്  പ്രോഗ്രാം കോഡിനേറ്റ് ചെയ്തു. വിജയികളെ മുഹറഖ് മലയാളി സമാജം ഭാരവാഹികൾ അഭിനന്ദിച്ചു