ബഹ്‌റൈൻ : മുഹറഖ് മലയാളി സമാജം നടത്തിവരുന്ന ഭക്ഷണ വിതരണ പദ്ധതിയായ എരിയുന്ന വയറിന് ഒരു കൈത്താങ്ങ് പദ്ധതിയിലുൾപ്പെടുത്തി ഈ വർഷത്തെ വിഷു ആഘോഷമായ പൊൻകണി 2021 സീസൺ 3 അനുബന്ധിച്ച് കുറഞ്ഞ വേതനം വാങ്ങുന്ന അമ്പതോളം തൊഴിലാളികൾക്ക് സൗജന്യ വിഷു സദ്യ വിതരണംചെയ്തു, അസ്രി തൊഴിലാളികൾക്ക് അടക്കം മുഹറഖ് ഗവർണറെറ്റിലെ വിവിധ മേഖലകളിൽ വിതരണം ചെയ്തു, എംഎംഎസ് പ്രസിഡൻറ് അൻവർ നിലമ്പൂർ ,സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ, ട്രഷറർ അബ്ദുറഹ്മാൻ കാസർഗോഡ് ,മുൻ പ്രസിഡൻറ് അനസ് റഹിം , മറ്റു ഭാരവാഹികളായ മുജീബ് വെളിയങ്കോട്, നിസാർ മാഹി, സജീവൻ വടകര, വിജിലേഷ്,ഹരികൃഷ്ണൻ, വനിതാ വിങ് പ്രവർത്തകരും ഭാരവാഹികളും ആയ സുജ ആനന്ദ്,ദിവ്യ പ്രമോദ്, ഷംഷാദ് അബ്ദുൾ റഹ്മാൻ, നാഫിയ അൻവർ, അജന്യ ബിജിലേഷ് എന്നിവർ നേതൃത്വം നൽകി.
“പൊൻകണി 2021”, ന്റെ ഭാഗമായി സർഗ്ഗവേദി കലാകാരന്മാരായ അനീഷ് കുമാർ, പ്രസീത മനോജ് എന്നിവരുടെ നേതൃത്വത്തിൽ ലൈവ് മ്യൂസിക് പ്രോഗ്രാം സമാജം ഫേസ്ബുക്ക് പേജിൽ അരങ്ങേറി, പ്രശസ്ത സിനിമാ നിർമ്മാതാവും തിരക്കഥാകൃത്തും സാമൂഹിക പ്രവർത്തകനുമായ ശ്രീ ആര്യാടൻ ഷൗക്കത്ത്, മുൻ ഇന്ത്യൻ സ്കൂൾ ചെയർമാനും സമാജം രക്ഷാധികാരിയുമായ ശ്രീ എബ്രഹാം ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു.