മുഹറഖ് മലയാളി സമാജം അഹ്‌ലൻ പൊന്നോണം ഓണാഘോഷം സംഘടിപ്പിച്ചു

ബഹ്‌റൈൻ : മുഹറഖ് മലയാളി സമാജം ഈ വർഷത്തെ ഓണാഘോഷം അഹ്‌ലൻ പൊന്നോണം സീസൺ 5 വിപുലമായി സംഘടിപ്പിച്ചു. മുഹറഖ് സയ്യാനി ഹാളിൽ നടന്ന ആഘോഷത്തിൽ നിരവധിപേർ പങ്കെടുത്തു. രാവിലെ 11 മണിമുതൽ രാത്രി 7 മണിവരെ നീണ്ടു നിന്ന വിവിധ കലാ പരിപാടികളോടെ ആണ് പരിപാടി നടത്തിയത്. വിഭവ സമൃദ്ധമായ സദ്യ ആഘോഷത്തിന്റെ പ്രധാന ആകർഷണമായിരുന്നു.സഹൃദയ നാടൻ പാട്ട് സംഘത്തിന്റെ നാടൻ പാട്ടും അരങ്ങേറി. സാംസ്ക്കാരിക സമ്മേളനം ശ്രീനാരായണ കൾചറൾ സൊസൈറ്റി ചെയർമാൻ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു, പ്രസിഡന്റ് അനസ് റഹിം അധ്യക്ഷൻ ആയിരുന്നു. രക്ഷാധികാരി എബ്രഹാം ജോൺ, ഇന്ത്യൻ സ്കൂൾ എക്സികുട്ടീവ് അംഗം ബിജു ജോർജ്ജ്, സുധീർ തിരുനിലത്തു, ഈ . വി. രാജീവൻ, ഉപദേശക സമിതി ചെയർമാൻ ലത്തീഫ് കെ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സെക്രട്ടറി ആനന്ദ് വേണുഗോപാൽ സ്വാഗതവും ട്രഷറർ ശിവശങ്കർ നന്ദിയും പറഞ്ഞു. സാമൂഹിക സംഘടന നേതാക്കൾ ആയ ബഷീർ അമ്പലായി,ഗഫൂർ കൈപ്പമംഗലം,സയീദ് റമദാൻ നദ്‌വി,ഷംഷാദ് കാക്കൂർ, രഞ്ജിത്ത് മാഹി,മോനി ഒടിക്കണ്ടത്തിൽ,സലാം മമ്പാട്ട് മൂല, അസീൽ അബ്ദുൽ റഹുമാൻ, മുസ്തഫ കുന്നുമ്മൽ,ഹുസൈൻ വയനാട് എന്നിവരെ കൂടാതെ മാധ്യമരംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു. എം എം എസ് എന്റർടൈൻമെന്റ് വിഭാഗം നേതൃത്വത്തിൽ എം എം എസ് സർഗ്ഗവേദി, എം എം എസ് മഞ്ചാടി ബാലവേദി,വനിതാ വേദി എന്നീ സബ് കമ്മറ്റികളുടെ പരിപാടികൾ ആഘോഷത്തിന് കൊഴുപ്പ് കൂട്ടി.