ബഹ്‌റൈൻ : മുഹറഖ് മലയാളി സമാജം ജീവകാരുണ്യ വിഭാഗം നേതൃത്വത്തിൽ സ്വകാര്യ ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തുന്ന രണ്ടാഴ്ച നീണ്ട് നിൽക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിനു തുടക്കം കുറിച്ചു , കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഹോസ്പിറ്റലിൽ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഐമാക്ക് ബഹറിൻ ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് നിർവ്വഹിച്ചു, മുഹറഖ് മലയാളി സമാജം പ്രസിഡന്റ് അൻവർ നിലമ്പൂർ അധ്യക്ഷൻ ആയിരുന്നു, സെക്രട്ടറി ആനന്ദ് വേണുഗോപാൽ സ്വാഗതം ആശംസിച്ച യോഗത്തിൽ രക്ഷാധികാരി എബ്രഹാം ജോൺ, ഉപദേശക സമിതി അംഗം മുഹമ്മദ് റഫീഖ്, മുൻ പ്രസിഡന്റ് അനസ് റഹിം, ഹോസ്പിറ്റൽ പ്രതിനിധികളായ ഗിരീഷ്, ജിജോ എബ്രഹാം ,mms ജോ.സെക്രട്ടറി ലത്തീഫ് കോളിക്കൽ, എന്റെർറ്റൈന്റ്മെന്റ് സെക്രട്ടറി സജീവൻ വടകര,ജീവകാരുണ്യ വിംഗ് കൺവീനർ മുജീബ് വെളിയൻകോട്, എന്നിവർ സംസാരിച്ചു, ട്രഷറർ അബ്ദുൽ റഹുമൻ നന്ദി പറഞ്ഞു, ഫെബ്രുവരി 14 വരെ ആണ് ക്യാമ്പ് നടക്കുന്നത്
ടോട്ടൽ കോളസ്ട്രോൾ,ബ്ലേഡ് ഷുഗർ,ബിപി, കിഡ്നി സ്‌ക്രീനിങ് ബ്ലഡ് ഷുഗർ കിഡ്നി സ്ക്രീനിംഗ് തുടങ്ങിയ ടെസ്റ്റുകളാണ് ക്യാമ്പിൽ ചെയ്യുന്നത്