ബഹ്റൈൻ : സമാനതകളില്ലാത്ത പ്രളയദുരന്തത്തിൽപ്പെട്ട് കഷ്ടപ്പെടുന്ന കേരളത്തിലെ സഹോദരങളെ സഹായിക്കാനായി മുഹറഖ് മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശേഖരിച്ച തുകയുടെ ആദ്യ ഗഡു 1 ലക്ഷം രൂപയുടെ ഡി ഡി ബഹു:കേരളാ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി, തിരുവനന്തപുരത്ത് മുഖ്യമന്ത്രി യുടെ ഓഫീസിൽ നടന്ന ചടങിൽ മന്ത്രിമാരായ വ്യവസായ മന്ത്രി ഇ പി ജയരാജൻ റവന്യൂ മന്ത്രി ചന്ദ്രശേഖരൻ മുഹറഖ് മലയാളി സമാജം എന്റർടെയ്ന്മെന്റ് സെക്രട്ടറി നന്ദു ആനന്ദ് എന്നിവരും പങ്കെടുത്തു, മുഹറഖ് മലയാളി സമാജത്തിന്റെജനറൽ സെക്രട്ടറി സുജ ആനന്ദ് ആണു ഡി ഡി മുഖ്യമന്ത്രി ക്ക് കൈമാറിയത്, ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി രൂപീകരിച്ച ബഹ്റൈനിലെ മലയാളി കൂട്ടായ്മ യുടെ തീരുമാനത്തെത്തുടർന്നാണ് മുഹറഖ് മലയാളി സമാജം പ്രളയ ദുരിതാശ്വാസ നിധി ശേഖരണം ആരംഭിച്ചത്, സിയാദ് ഏഴംകുളം, സമാജം രക്ഷാധികാരി ബഹു.എബ്രഹാം ജോൺ എന്നിവരുടെ നിർദ്ദേശപ്രകാരമാണു മുഹറഖ് മലയാളി സമാജം മുഖ്യമന്ത്രി ക്ക് നേരിട്ട് ഫണ്ട് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്,ദുരിത ബാധിതർക്കുളള ആദ്യ ഘട്ട സഹായമായി പൊന്നാനി ദുരിതാശ്വാസ ക്യാമ്പിലേ 100 പേർക്ക് ചാരിറ്റി വിംഗ് കൺവീനർ മുജീബ് പൊന്നാനിയിടെ നേതൃത്വത്തിൽ പുതുവസ്ത്രങൾ കൈമാറി യിരുന്നു,പ്രളയ ദുരന്തം കാരണം മുഹറഖ് മലയാളി സമാജം തീരുമാനിച്ചിരുന്ന ഈദ് ആഘോഷവും ഓണാഘോഷവും തുടങി എല്ലാ പരിപാടികളും മാറ്റി വെച്ചിരുന്നു,ഇതിനായി നീക്കിവെച്ച സാമ്പത്തികം കൂടി ദുരിതബാദിതരെ സഹായിക്കാനായി ഉപയോഗിക്കുകയാണെന്ന് രക്ഷാധികാരി എബ്രഹാം ജോൺ, ഉപദേശക സമിതിയംഗം മുഹമ്മദ് റഫീക്ക്, പ്രസിഡന്റ് അനസ് റഹിം, ആക്റ്റിംഗ് സെക്രട്ടറി അനീഷ് കുമാർ, ട്രഷറർ പ്രമോദ് കുമാർ, ചാരിറ്റി വിംഗ് കൺവീനർ മുജീബ് പൊന്നാനി എന്നിവർ അറിയിച്ചു