മസ്കത്ത്: മുസ്ലിം സമുദായം വെല്ലുവിളി നേരിടുന്ന പ്രത്യേക സാഹചര്യത്തില്‍ എല്ലാ സംഘടനകളും ഒന്നിച്ചിരിക്കണമെന്നും പ്രശ്നങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യണമെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു . പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ നടത്താനുള്ള സമയമിതല്ളെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ മൂര്‍ച്ചകൂട്ടാന്‍ ഈ അവസരം ഉപയോഗപ്പെടുത്തരുതെന്നും അദ്ദേഹം ഉപദേശിച്ചു. ഇത്തരം വേദികള്‍ രൂപവത്കരിക്കുന്നതിന് മുസ്ലിംലീഗ് എല്ലാ പിന്തുണയും നല്‍കും. ഭീകരത അനിസ്ലാമികമാണ്.ഈ സന്ദേശം ജനങ്ങളിലത്തിക്കാൻ,എല്ലാം സംഘടനകളും ഒന്നിച്ചിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകസമാധാനവും ശാന്തിയുമാണ് ഇസ്ലാമിന്റെ ലക്ഷ്യം.അത് പ്രചരിപ്പിക്കാന്‍ നമുക്ക് കഴിയണം.മറ്റുള്ളവരുടെ അജണ്ട നടപ്പാക്കുന്ന സമുദായമായി നാം മാറരുത്. ഭീകരതക്കെതിരെ രക്ഷിതാക്കളെയും ബോധവത്കരിക്കണം. ഭീകരതക്കെതിരെ എല്ലാ മാധ്യമങ്ങളും സോഷ്യല്‍ മീഡയയും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.