ബഹ്റൈൻ : ആറ് മാസമായ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ യുവതി പിടിയിൽ. പ്രാഥമിക മൊഴിയുടെ അടിസ്ഥാനത്തിൽ കുട്ടി കട്ടിലിൽനിന്ന് വീണു മരിച്ചെന്നായിരുന്നു എന്നാൽ സംശയം തോന്നിയ മാതാവ് കുഞ്ഞിനെ പരിചരിക്കാനായി ഏൽപിച്ചിരുന്ന സുഹൃത്താണ് മനപ്പൂർവം കൊലപ്പെടുത്തിയതെന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.അതിനെ തുടർന്നാണ് ഏഷ്യക്കാരിയായ പ്രതിയെ അറസ്റ്റ് ചെയ്തത്.കൂടുതൽ ചോദ്യം ചെയ്യലിൻ്റെ അടിസ്ഥാനത്തിൽ പ്രതി കുറ്റം സമ്മതിച്ചു . ലഹരിക്കടിമയായിരുന്ന പ്രതി കുട്ടി കരഞ്ഞതിനെ തുടർന്ന് കരച്ചിൽ നിർത്തുന്നതിന് വേണ്ടി തലയിൽ ഇടിക്കുകയായിരുന്നു. മർദനമേറ്റ കുട്ടി തൽക്ഷണം മരിച്ചു. കൂടുതൽ അന്വേഷണത്തിനൊടുവിൽ ഇവർ രണ്ടുപേരും അനാശാസ്യ പ്രവർത്തനം നടത്തി പണം സമ്പാദിച്ചിരുന്നതായി കണ്ടെത്തുകയും ചെയ്തു . കുട്ടിയുടെ മാതാവിനെയും സുഹൃത്തിനെയും റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടിട്ടുണ്ട്.