മസ്കറ്റ്. കുറഞ്ഞ തുകയ്‌ക്ക് നിരത്തുകളിൽ അനധികൃതമായി വിൽക്കാനിരുന്ന 300-ലധികം ബാസ്കറ്റ് പച്ചക്കറികളും പഴങ്ങളും മസ്‌കറ്റ് മുനിസിപ്പാലിറ്റി നശിപ്പിച്ചു.സീബിലെ പ്രവാസി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ മസ്കറ്റ് മുനിസിപ്പാലിറ്റി റെയ്ഡ് നടത്തിയപ്പോൾ ആണ് പച്ചക്കറികളും പഴങ്ങളും വൃത്തിഹീനമായ സാഹചര്യങ്ങളിൽ സൂക്ഷിക്കുന്നതായി കണ്ടെത്തിയത്. മസ്‌കറ്റിൽ ഉള്ളതിൽ നിന്നും കുറഞ്ഞ തുകയ്ക്ക് തെരുവിൽ വിൽക്കുകയാണ് ഇത്തരക്കാർ ചെയ്യുന്നത്.