മസ്കറ്റ്. മസ്കത്ത് രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തവരില്‍ കൂടുതല്‍ ഇന്ത്യക്കാരെന്ന് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. ഈ വര്‍ഷം മേയ് അവസാനം വരെയുള്ള കണക്കുകൾ പ്രകാരമാണിത്. 1,25,671 ഇന്ത്യക്കാരാണ് ഇക്കാലയളവില്‍ മസ്കത്ത് വിമാനത്താവളം വഴി യാത്ര ചെയ്തത്. 44,671 ബംഗ്ലാദേശികളും 31,191 പാകിസ്താനികളും ഈ വർഷം മേയ് അവസാനംവരെ യാത്ര ചെയ്തു.ഒമാനിലെ വിമാനത്താവളങ്ങളിലെത്തിയ യാത്രക്കാരുടെ എണ്ണത്തിൽ 2022 മേയ് അവസാനം വരെ 135 ശതമാനം വർധനവ് ഉണ്ടായതായും റിപ്പോർട്ടിലുണ്ട്. ട്രാൻസിറ്റ് യാത്രക്കാർ ഉൾപ്പെടെ 30,45,519 യാത്രക്കാരാണ് ഈ കാലയളവിൽ ഒമാനിലെ വിമാനത്താവളങ്ങളിൽ എത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ ഒമാനിൽനിന്ന് പുറപ്പെട്ട യാത്രക്കാരുടെ എണ്ണത്തിൽ 94 ശതമാനം വർധനവുണ്ട്.മസ്കറ്റ്,സലാല, സൊഹാർ വിമാനത്താവളങ്ങളിലെ അന്താരാഷ്ട്ര വിമാനങ്ങളുടെ എണ്ണത്തിൽ 113 ശതമാനം വർധനവുണ്ടായി. ഈ വർഷം മേയ് അവസാനം വരെ 20,640 അന്താരാഷ്ട്ര വിമാന സർവിസുകളാണ് ഉണ്ടായത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 9,679 ആയിരുന്നു. ഒമാനിലെത്തിയ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ 175 ശതമാനം വർധനവാണുണ്ടായത്. 13,75,018 അന്താരാഷ്ട്ര യാത്രക്കാരാണ് മേയ് അവസാനംവരെ എത്തിയത്. 2021ൽ ഇത് 4,99,608 ആയിരുന്നു.