മസ്കറ്റ് തിരു പിറവി സ്മരണയിൽ

ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിലെ തിരുപ്പിറവിയുടെ ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കൽ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ജോഷ്വ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിക്കുന്നു.

മസ്‌ക്കറ്റ്: തിരുപ്പിറവിയുടെ സ്മരണ പുതുക്കി ലോകത്തോടൊപ്പം ഒമാനിലെ ക്രൈസ്തവ വിശ്വാസികളും ക്രിസ്മസ് ആഘോഷിക്കുന്നു ക്രൈസ്തവ ദേവാലയങ്ങളില്‍ അര്‍ധരാത്രി പ്രത്യേക ശുശ്രൂഷകള്‍ നടന്നു. ജനനപ്പെരുന്നാളിന്റെ ഓർമ്മ പുതുക്കി ഒമാനിലെ ക്രൈസ്തവ ദേവാലയങ്ങളിൽ ക്രിസ്തുമസ് ശുശ്രൂഷ നടത്തപ്പെട്ടു. മസ്‌ക്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിലെ തിരുപ്പിറവിയുടെ ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കൽ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ജോഷ്വ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിച്ചു. ജനനപ്പെരുന്നാളിലെ പ്രധാന ശുശ്രൂഷകളായ സ്ളീബാ വഹിച്ചു കൊണ്ടുള്ള പ്രദിക്ഷണവും, തീജ്വാലയുടെ ശുശ്രൂഷയും,സ്ളീബാ ആഘോഷവും നടത്തപ്പെട്ടു. ഓശാനപ്പെരുന്നാളിൽ വിശ്വാസികൾ ഭവനത്തിൽ കൊണ്ടു പോകുന്ന കുരുത്തോലകളാണ് തീജ്വാലയുടെ ശുശ്രൂഷയിൽ കത്തിക്കാനായി ഉപയോഗിക്കുന്നത്. പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശമാണ് ഓരോ ക്രിസ്തുമസും പകർന്നു നൽകുന്നത് എന്ന് അഭിവന്ദ്യ തിരുമേനി തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ഇടവക വികാരി റവ.ഫാ.പി.ഓ.മത്തായി, അസ്സോസിയേറ്റ് വികാരി റവ.ഫാ.ബിജോയ് വർഗ്ഗീസ്, റവ.ഫാ.ഗിവർഗീസ് മാത്യു എന്നിവർ ശുശ്രൂഷകൾക്ക് സഹകാർമികത്വം വഹിച്ചു.

സെന്റ് പീറ്റർ & സെന്റ് പോൾ കാത്തലിക് ചർച്ച്

കത്തോലിക്ക ദേവാലയങ്ങളിൽ നടന്ന പാതിരാകുർ ബാനയിൽ ആയിരങൾ പങ്കെടുത്തു, മസ്കറ്റ് സെന്റ് പോൾ ചർച്ച്, ഗാലാ ഹോളി സ്പിരിറ്റ് ചർച്ച്, സലാല സെന്റ് ഫ്രാൻസിസ് ചർച്ചിലും ആയിരങ്ങൾ ആണ് പങ്കെടുത്തത്.